മലയാളത്തിൽ വീണ്ടും വേണുഗാനതരംഗം, 'കാത്ത് കാത്തൊരു കല്യാണ'ത്തിൽ അരവിന്ദ് വേണുഗോപാൽ പാടിയ ഗാനം പുറത്തിറങ്ങി.

 





https://youtu.be/oF5kaTbhSco?si=cRlWSZh8qEuj3UEu



മലയാളത്തിൽ വീണ്ടും വേണുഗാനതരംഗം, 'കാത്ത് കാത്തൊരു കല്യാണ'ത്തിൽ അരവിന്ദ് വേണുഗോപാൽ പാടിയ ഗാനം പുറത്തിറങ്ങി.


പ്രിയഗായകൻ ജി. വേണുഗോപാലിൻ്റെ മകൻ അരവിന്ദ് പാടിയ പുതിയ ഗാനം റിലീസായി. ഏറെ കാലത്തിന് ശേഷം മലയാളത്തിൽ ഹൃദ്യമായ ഒരു മെലഡി എത്തുകയാണ്.ഒരു കാലത്ത് സംഗീത പ്രേമികൾ ഹൃദയത്തിലേറ്റിയ വേണുഗാനം, ഇതാ തൻ്റെ മകനിലൂടെ വേണുഗോപാൽ സമ്മാനിച്ചിരിക്കുന്നു.


സെബാസ്റ്റ്യൻ ഒറ്റമശ്ശേരിയാണ് ഗാനം രചിച്ചിരിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് മധുലാൽ ശങ്കർ. ഞാൻ പാടിയ ഈ ഗാനത്തിലൂടെ അച്ഛൻ്റെ പഴയ ഗാനങ്ങളാണ് എനിക്ക്ഓർമ്മ വരുന്നത് അതിൽ ഒത്തിരി സന്തോഷമുണ്ട്, ജോൺസൺ മാഷ് ഈണം നല്കി അച്ഛൻ പാടിയ പലഗാനങ്ങളും ഈ ഗാനവുമായ് സാമ്യമുള്ളതായ് പറയുന്നുണ്ട്. ഈ ഗാനവും നിങ്ങൾ ഏറ്റെടുക്കണം' അരവിന്ദ് വേണുഗോപാൽ പറയുന്നു.


ജയിൻ ക്രിസ്റ്റഫർ സംവിധാനം ചെയ്ത 'കാത്ത് കാത്തൊരു കല്യാണം' ഉടൻ റിലീസ് ചെയ്യും.കുട്ടികൾ ഉണ്ടാകാത്ത ഗ്രാമത്തിന്റെ കഥയാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ഏറെ പുതുമയുള്ള പ്രമേയമാണ് "കാത്ത് കാത്തൊരു കല്യാണം " പറയുന്നത്.


ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ് ചെറുകരയാണ് ചിത്രത്തിൻ്റെ നിർമ്മാണം. തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നത് നന്ദനാണ്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പളുങ്ക് ,ഭ്രമരം ,മായാവി, ചോട്ടാ മുംബൈ. എന്നീ ചിത്രങ്ങളിൽ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച യുവനടന്‍ ടോണി സിജിമോന്‍ നായകനാവുന്ന മൂന്നാമത്തെ ചിത്രം കുടിയാണ് 'കാത്ത് കാത്തൊരു കല്യാണം'.ടെലിവിഷൻ ചാനൽ പരിപാടികളിലുടെയും, നിരവധി ആൽബങ്ങളിലൂടെയും മലയാളികൾക്ക്ഏറെസുപരിചിതയായ താരമാണ് ചിത്രത്തിലെ നായികയായ ക്രിസ്റ്റി ബിന്നെറ്റ്,പ്രമോദ് വെളിയനാട്, ജോബി, റിയാസ് നെടുമങ്ങാട്, ഷാജി മാവേലിക്കര, പ്രദീപ്‌ പ്രഭാകർ, വിനോദ് കെടാമംഗലം,വിനോദ് കുറിയന്നൂർ, രതീഷ് കല്ലറ, അരുൺ ബെല്ലന്റ്, കണ്ണൻ സാഗർ, പുത്തില്ലം ഭാസി,ലോനപ്പൻ കുട്ടനാട്, സോജപ്പൻ കാവാലം, മനോജ്‌ കാർത്യ, പ്രകാശ് ചാക്കാല, സിനിമോൾ ജിനേഷ്, ജിൻസി ചിന്നപ്പൻ, റോസ്, ആൻസി, ദിവ്യ ശ്രീധർ, നയന, അലീന സാജൻ, സുമ, ഷീല, അജേഷ് ചങ്ങനാശ്ശേരി, നുജുമൂദീൻ സന്തോഷ്‌ അടവീശ്വര, റെജി കോട്ടയം, മുടക്കാരിൻ, വിനോദ് വെളിയനാട്, ജോസ് പാലാ, ടിജി ചങ്ങനാശ്ശേരി, മധു ഏഴംകുളം, ശ്രീജ കുറുപ്പ്, ബീന മരിയ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.


പി.ആർ.സുമേരൻ

(പി.ആർ ഒ )

9446190254

No comments:

Powered by Blogger.