" നിമ്രോദ് " :ഷൈൻ ടോം ചാക്കോ ,ലാൽ ജോസ് ദിവ്യാപിള്ള , ആത്മീയാ രാജൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു.



 " നിമ്രോദ് " :ഷൈൻ ടോം ചാക്കോ ,ലാൽ ജോസ് ദിവ്യാപിള്ള , ആത്മീയാ രാജൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു.


ഓഫീഷ്യൽ ലോഞ്ചിംഗ്ദുബായിൽ . 


സിറ്റി ടാർഗറ്റ് എന്റെർടൈൻമെന്റിന്റെ ബാനറിൽ അഗസ്റ്റിൻ ജോസഫ് നിർമ്മിച്ച് ആർ.എ.ഷഫീർ സംവിധാനം ചെയ്യുന്ന നിമ്രോദ് എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ചിംഗ് രണ്ടായിരത്തി ഇരുപത്തിമൂന്ന് നവംബർ ഇരുപത്തി നാല് വെള്ളിയാഴ്ച്ച ദുബായിൽ അരങ്ങേറുന്നു.ഷാർജ സഫാരി മാളിൽ വൈകുന്നേരം ഏഴു മണിക്ക് ഈ ചിത്രത്തിലെപ്രധാനഅഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ നടക്കുന്നു. ഇരുപത്തിയഞ്ച് ശനിയാഴ്ച അബുദാബി സോഷ്യൽ സെന്റെറിലും ചടങ്ങുണ്ട്.



പൂർണ്ണമായും  ക്രൈം ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്ഷൈൻ ടോം ചാക്കോയാണ്.നാലുസ്ത്രീകഥാപാത്രങ്ങളും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്ദിവ്യാപിള്ള , ആത്മീയാ രാജൻ (ജോസഫ് ഫെയിം) പാർവ്വതി ബാബു എന്നിവർ നായികാനിരയിലെ പ്രധാനികളാണ്.


പ്രശസ്ത സംവിധായകൻ ലാൽ ജോസ് സു പ്രധാന മായ ഒരുകഥാപാത്രത്തെ അവതരിപ്പിക്കുന്നു.യുവനടൻ അമീർ നിയാസ് ( റൺ ബേബി റൺ ഫെയിം , മാസ്റ്റർപീസ്, രാമലീല, ഫെയിം )  എന്നിവരടക്കം നിരവധി പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നുണ്ട തിരക്കഥ - കെ.എം. പ്രതീഷ് .ഷീലാ പോളിന്റെ വരികൾക്ക് സംവിധായകൻ ആർ.എ.ഷഫീർ ഈണം പകർന്നിരിക്കുന്നു.തെലുങ്ക് - തമിഴ് ഭാഷകളിലെ പ്രശസ്തനായ ശേഖർ വി.ജോസഫ്ഛായാഗ്രഹണം നിർവ്വഹിക്കുന്നു.എഡിറ്റിംഗ് - അയൂബ് ഖാൻ.കലാസംവിധാനം - കോയാസ്. മേക്കപ്പ് - റോണക്സ്‌ സേവ്യർ. കോസ്റ്റ്യും - ഡിസൈൻ - സമീരാ സനീഷ്.പ്രൊജക്റ്റ് ഡിസൈനർ - ലിജു നടേരി .


ഡിസംബർ അവസാന വാരത്തിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇടുക്കി . കൊച്ചി, പാലക്കാട്. കോയമ്പത്തൂർ. എന്നിവിടങ്ങളിലുംജോർജിയായിലുമായി   ചിത്രീകരണം പൂർത്തിയാകും.


പി.ആർ.ഒ: പി.ശിവപ്രസാദ്

No comments:

Powered by Blogger.