ലോകം അട്ടപ്പാടി അഗളി സ്കൂളിലേക്ക്
ലോകം അട്ടപ്പാടി അഗളി സ്കൂളിലേക്ക് .
പാലക്കാട് : അട്ടപ്പാടി അഗളി ജി വിഎച്ച്എസ് എസ് കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഒരു പുതിയ മാതൃകയുമായിമുന്നിട്ടിറങ്ങിയിരിക്കുകയാണ്. "ലോകം അഗളി സ്കൂളിലേക്ക്" എന്ന് പേര് നൽകിയിരികുന്ന പദ്ധതിയിലൂടെയാണ് മാതൃകാ പ്രവർത്തനങ്ങൾ നടക്കുക. സ്കൂളിലെ ഇൻഡിവുഡ് ഫിലിം ക്ലബ്ബ് ആയിരിക്കും പരിപാടികൾക്ക് നേതൃത്വം വഹിക്കുന്നത് . കേരളത്തിനകത്തും പുറത്തുമുള്ള കല - കായിക, സാഹിത്യ സാംസ്കാരിക ,രാഷ്ട്രീയ , പരിസ്ഥിതി, സിനിമ, തുടങ്ങി വിവിധ മേഖലകളിൽ തനതു വ്യക്തി മുദ്ര പതിപ്പിച്ചവരുമായി അഗളി സ്കൂളിലെ കുട്ടികൾക്ക് നേരിട്ട് സംവദിക്കാൻ അവസരം ഒരുക്കുന്ന പദ്ധതിയാണ് ഇത് . ശിശുദിനം മുതൽ രണ്ടാഴ്ച കാലം വരെ നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒ സർ സോഹൻ റോയ് ഓൺലൈൻ വഴി നിർവഹിച്ചു. അദ്ദേഹം വിദ്യാലയത്തിന് സമർപ്പിച്ച 3D എഡ്യുക്കേഷൻ തിയേറ്ററിൽ പ്രത്യേകം സജ്ജമാക്കിയ സൂം മീറ്റിലൂടെ ആയിരിക്കും വരും ദിവസങ്ങളിലെ ചർച്ചകൾ നടക്കുക. പഠന സമയം നഷ്ടപ്പെടുത്താതെ വൈകിട്ട് 4 മുതൽ 4.30 വരെയാണ് പരിപാടി .
മറ്റ് വിദ്യാലയങ്ങൾക്ക് മാതൃകായാകും വിധം നൂതനാശയം മുന്നോട്ട് വച്ച് അതിനായി പ്രയത്‌നിക്കുന്ന വിദ്യാർത്ഥികളേയും അധ്യാപകരേയും പി.ടി.എ പ്രതിനിധികളേയും സോഹൻ റോയ് പ്രശംസിച്ചു.ഓരോ വിദ്യാർത്ഥിയും തന്റെ അഭിരുചിയനുസരിച്ചുള്ള ഒരു മെന്ററെ കണ്ടെത്തി ലക്ഷ്യബോധത്തോടെ മുന്നേറി ജീവിത വിജയത്തിൽ എത്തണമെന്നും അഗിളി സ്കൂൾ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയെന്നും ഈ വിപ്ലവകരമായ മാറ്റം മറ്റു മേഖലയിലേക്ക് മറ്റു മേഖലകളിലേക്ക് ഉടൻതന്നെ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ക്രിക്കറ്റ് താരം ശ്രീശാന്ത് സൂം മീറ്റിൽ മുഖ്യ അതിഥിയായി . മത്സരം മറ്റുള്ളവരോടല്ല അവനവനോട് തന്നെയാവണമെന്നാണ് എന്ന് ശ്രീശാന്ത് പറഞ്ഞു.
ഗോത്രവർഗ്ഗ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന 2500 ലധികം കുട്ടികളുള്ള ഈ വിദ്യാലയത്തിൽ ഓരോ ദിവസവും പങ്കെടുക്കുന്ന അതിഥികൾക്കനുയോജ്യമായി വിവിധ വിഷയങ്ങളിൽ കുട്ടികളുടെ അഭിരുചിയനുസരിച്ച് വിവിധ ബാച്ചുകളാക്കിയാണ് വിദ്യാർത്ഥികളെ പരിപാടിയിൽ പങ്കാളികളാക്കുക .
വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഈ അനുഭവം സാധ്യമാക്കുക എന്നതു കൂടിയാണ് ലക്ഷ്യം.വരും ദിവസങ്ങളിൽ കൂടുതൽ അതിഥികൾ വിദ്യാർത്ഥികളുമായി സംവദിക്കും. ഇൻഡിവുഡ് ഫിലിം ക്ലബ്ബ് ബ്രാൻഡ് അംബാസിഡർ വിയാൻ , ഏരീസ് ടെലികാസ്റ്റിംഗ് ഡിവിഷൻ മാനേജർ ജോൺസൺ, വിഷ്ണു , അധ്യാപകർ, പിടിഎ പ്രതിനിധികൾ, ഫിലിം ക്ലബ് അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
No comments: