കാർത്തിക് സുബ്ബരാജിന്റെ ഗംഭീര സിനിമയാണ് " ജിഗർ തണ്ടാ "
Director : Karthik Subbaraj.
Genre : Action Thriller
Platform : Theatre.
Language : Tamil
Time : 172 minutes 26 sec.
Rating : 4.25 / 5 .
Saleem P.Chacko.
cpK desK.
മെല്ലെ തുടങ്ങി തിയേറ്ററുകൾ നിറയുന്ന കാഴ്ചയുമായി മുന്നേറുന്ന
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രമാണ് " ജിഗർ തണ്ടാ ഡബിൾ എക്സ് " .
1975കാലഘട്ടംപശ്ചാത്തലമാക്കിയാണ്സിനിമഒരുക്കിയിരിക്കുന്നത്. രാഘവ ലോറൻസ് അളിയനായും , എസ്.ജെ സൂര്യ കിരുബാകരനായും, ഷൈൻടോംചാക്കോരാഷ്ട്രിയക്കാരൻ ജയക്കൊടിയായും, ഇളവരസ് സീസറിന്റെ ഉപദേശകനായ കാർമേഘമായും , നിമിഷ സജയൻ അളിയന്റെ ഭാര്യ മലയരസിയായും , നവീൻ ചന്ദ്ര ഡി.വൈ.എസ് .പി രത്നകുമാറായും, സത്യൻ ദുരൈ പാണ്ഡ്യയനായും , അരവിന്ദ് ആകാശ് നടൻ ചിന്നയായും, സഞ്ചന നടരാജൻ പൈങ്കിളിയായും , കപില വേണു മുഖ്യമന്ത്രിയായും , വിധു ഷെട്ടിനിയായും, അഷറഫ് മല്ലിശ്ശേരി അലിയന്റെ പിതാവായും, തേനി മുരുകൻ മലയരസിയുടെ പിതാവായും , മലയാളി താരം വിഷ്ണുഗോവിന്ദൻനാരായണനായും എന്നിവരോടെപ്പം തമിഴ് , അദ്യാ ഭാസ്കർ , സുജാതാ ബാബു , ബാവ ചെല്ല ദുരൈ , ഷീല രാജ്കുമാറും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഫൈവ്സ്റ്റാര്‍ക്രിയേഷന്‍സിന്റെയും സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ നൂറ് കോടി മുതൽ മുടക്കുള്ള ഈ ചിത്രം കാര്‍ത്തികേയന്‍ സന്താനവും, എസ്. കതിരേശനും, അലങ്കാർ പാണ്ഡ്യനും ചേര്‍ന്നാണ് ജിഗര്‍ തിണ്ടാ രണ്ടാം ഭാഗംനിര്‍മ്മിച്ചിരിക്കുന്നത്.സന്തോഷ്നാരായണൻ സംഗീതവും, തിരു ഛായാഗ്രഹണവും, ഷഫീഖ് മുഹമ്മദ് അലി എഡിറ്റിംഗും നിർവഹിക്കുന്നു.ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസാണ് കേരളത്തിൽ ഈ ചിത്രം വിതരണം ചെയ്തിരിക്കുന്നത്.
കാർത്തിക് സുബ്ബരാജിന്റെ മികച്ച കഥയും , സംവിധാനവും സിനിമയുടെ ഹൈലൈറ്റാണ്. രാഘവ ലോറൻസും, എസ്.ജെ സൂര്യയും മികച്ച അഭിനയവും കാഴ്ചവെച്ചിരിക്കുന്നു.
ഷൈൻടോംചാക്കോയും , നിമിഷ സജയനും വേറിട്ട അഭിനയം കാഴ്ചവെച്ചു.
തമിഴ്നാട് രാഷ്ട്രീയംപരിചയമുള്ളവർക്ക്സംവിധായകന്റെഅടിസ്ഥാനമായ പ്രമേയങ്ങൾ പെട്ടെന്ന് മനസ്സിലാകും.തിയേറ്ററിൽതന്നെകാണേണ്ടസിനിമയാണിത്.ഓരോ യുവ സംവിധായകനും എഴുത്തുക്കാരനും കാർത്തിക്സുബ്ബരാജിൽ നിന്നും പഠിക്കേണ്ട മികച്ച സാമൂഹിക , രാഷ്ട്രിയസിനിമയാണിത്.
No comments: