പി.എ. ബക്കറിന് സ്മരണാഞ്ജലി.
പി.എ. ബക്കറിന് സ്മരണാഞ്ജലി.
മലയാള സിനിമയ്ക്ക് നല്ല ചിത്രങ്ങൾ സംഭാവന നൽകിയ ചലച്ചിത്ര സംവിധായകനുംനിർമ്മാതാവുമായിരുന്ന പി.എ.ബക്കർ അന്തരിച്ചത് 1993 നവംബർ 22ന് ആയിരുന്നു. 1940ൽ തൃശൂരിൽ ജനിച്ചു. കുട്ടികൾ, പൂമൊട്ടുകൾ എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു.
പത്രപ്രവർത്തനരംഗത്തുനിന്നാണ് സിനിമയിലെത്തിയത്. രാമു കാര്യാട്ടിന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചു. പി.എൻ. മേനോൻ സംവിധാനം ചെയ്ത "ഓളവും തീരവും " എന്നചിത്രത്തിന്റെ നിർമാതാവായി.
1975ൽ " കബനീ നദി ചുവന്നപ്പോൾ " എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട്മലയാളചലച്ചിത്രസംവിധായകനായി. 1976ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ് കബനീനദി ചുവന്നപ്പോൾ കരസ്ഥമാക്കി.
ഏറ്റവും നല്ല സംവിധായകനുള്ള അവാർഡ് പി.എ. ബക്കറിനും ലഭിച്ചു. പിന്നീട് സംവിധാനം ചെയ്ത മണിമുഴക്കം (1976), ചുവന്ന വിത്തുകൾ (1976) എന്നിവക്കും സംസ്ഥാന അവാർഡ്ലഭിച്ചു. സംഘഗാനം (1979), ചാപ്പ തുടങ്ങിയ ചിത്രങ്ങൾബക്കറിന്റെജീവിതവീക്ഷണത്തിനും പ്രത്യേക ശൈലിക്കും ഉദാഹരണങ്ങളാണ്. അദ്ദേഹം സംവിധാനം ചെയ്ത അവസാനചിത്രം സഖാവ് പൂർത്തിയായില്ല.
പി. കൃഷ്ണപ്പിള്ളയുടെ ജീവിതത്തെആധാരമാക്കിയുള്ളതായിരുന്നു ഈ ചിത്രം..
കബനീ നദി ചുവന്നപ്പോൾ (1975), മണിമുഴക്കം (1977), ചുവന്ന വിത്തുകൾ (1977), സംഘഗാനം (1979), ഉണർത്തുപാട്ട് (1980), മണ്ണിന്റെമാറിൽ(1980),ചാരം(1981),ചാപ്പ (1982), ശ്രീനാരായണ ഗുരു (1985), പ്രേമലേഖനം (1985), ഇന്നലെയുടെ ബാക്കി(1988)എന്നിവയാണ് അദ്ദേഹത്തിന്റെ സിനിമകൾ.
No comments: