മൗന സുന്ദരമായ വിദ്യാസാഗർ മാജിക്; 'മാരിവില്ലിൻ ഗോപുരങ്ങൾ'ലെ പ്രണയാര്‍ദ്രമായ ആദ്യ ഗാനം റിലീസായി..
മൗന സുന്ദരമായ വിദ്യാസാഗർ മാജിക്; 'മാരിവില്ലിൻ ഗോപുരങ്ങൾ'ലെ പ്രണയാര്‍ദ്രമായ ആദ്യ ഗാനം റിലീസായി..
https://youtu.be/Ifb3WkTucZI
കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "മാരിവില്ലിൻ ഗോപുരങ്ങൾ"ലെ പ്രണയാര്‍ദ്രമായ ആദ്യ ഗാനം റിലീസായി. മെലഡികളുടെ കിംങ് എന്നറിയപ്പെടുന്ന വിദ്യാസാഗർ സംഗീതമൊരുക്കുന്ന സിനിമ കൂടിയാണ് മാരിവില്ലിൻ ഗോപുരങ്ങൾ. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായസർജാനോയുടേയും വിൻസിയുടേയും പ്രണയ പൂർവ്വമുള്ള നിമിഷങ്ങളാണ് 'മൗന സുന്ദരി...' എന്നു തുടങ്ങുന്ന ഗാനരംഗത്തിൽ കാണിച്ചിരിക്കുന്നത്.
തീർത്തും വ്യത്യസ്തമായ പ്രണയാവിഷ്കരണം ചെെയ്ത ഗാനത്തിൻ്റെ വരികൾ വിനായക് ശശികുമാറിൻ്റേയും, കാർത്തിക്, മൃദുല വാര്യർ എന്നിവരുമാണ് ഗായകർ. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഫാമിലി എൻ്റർടെയിനറായ ഈ ചിത്രത്തിൻ്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും, പ്രമോദ് മോഹനും ചേർന്നാണ്. നവംബർ മാസം റിലീസിനെത്തുന്ന ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി യിരിക്കുകയാണ് മ്യൂസിക് 247 ആണ്. പ്രമോദ് മോഹൻ്റേതാണ് ചിത്രത്തിൻ്റെ തിരക്കഥ .
ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കൂടാതെ വസിഷ്ട് ഉമേഷ്, ജോണി ആൻ്റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിനായക് ശശികുമാറിന്റെതാണ് വരികൾ. ശ്യാമപ്രകാശ്. എം.എസ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഷൈജൽ പി.വിയും, അരുൺ ബോസും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസർ: കെ.ആർ. പ്രവീൺ, കോ -ഡയറക്ടർ: പ്രമോദ് മോഹൻ, പ്രൊജക്ട് ഡിസൈനർ: നോബിൾ ജേക്കബ്, കലാസംവിധാനം: അനീസ് നാടോടി, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ: ജോബി സോണി തോമസ് & പ്രശാന്ത് പി മേനോൻ, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, കാസ്റ്റിംങ് ഡയറക്ടർ: ശരൺ എസ്,എസ്, പി.ആർ.ഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: സേതു അത്തിപ്പിള്ളിൽ, ഡിസൈൻസ്: റിഗെയിൽ കോൺസപ്റ്റ്സ്, പബ്ലിസിറ്റി: ഹൈപ്പ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ
No comments: