ആലുവ യു സി കോളേജ് ഇളക്കി മറിച്ച് ടീം 'ആന്റണി' .



ആലുവ യു സി കോളേജ് ഇളക്കി മറിച്ച് ടീം 'ആന്റണി' .


ജോജു ജോർജ്ജിനെ നായകനാക്കി മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷി സംവിധാനം ചെയ്യുന്ന ഫാമിലി-മാസ്സ്-ആക്ഷൻ മൂവിയാണ് 'ആന്റണി'. നാളെ  (ഡിസംബർ 1ന്)തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി കല്യാണി പ്രിയദർശന്റെ നേതൃത്വത്തിൽ ടീം 'ആന്റണി' ആലുവ യു സി കോളേജിലെത്തി. പ്രൊഡ്യൂസർ ഐൻസ്റ്റിൻ സാക് പോൾ, ജിജു ജോൺ, ആർജെ ഷാൻ, പത്മരാജ് രതീഷ് തുടങ്ങിയവർ നിറസാനിധ്യം അറിയിച്ചചടങ്ങിൽവിദ്യാർത്ഥികളോടൊപ്പം അധ്യാപകരും ആർത്തുല്ലസിച്ചു. പാട്ടുപാടിയും ഡാൻസ് കളിച്ചും യു സി കോളേജിനെ ഇളക്കി മറിച്ച ശേഷമാണ് ടീം 'ആന്റണി' അരങ്ങൊഴിഞ്ഞത്.


ജോജുവിനും കല്യാണിക്കും പുറമെ ചെമ്പൻ വിനോദ്, നൈല ഉഷ, ആശ ശരത് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നിവയോടൊപ്പം ചേർന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറിലാണ് ഐൻസ്റ്റിൻ സാക് പോൾ നിർമ്മിക്കുന്നത്. രാജേഷ് വർമ്മ തിരക്കഥ രചിച്ച ചിത്രം കുടുംബപ്രേക്ഷകരെ പ്രത്യേകം പരിഗണിച്ച്, മാസ്സ് ആക്ഷൻ രംഗങ്ങളോടൊപ്പം ഇമോഷണൽ എലമെന്റ്സും ഉൾപ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് 'സരിഗമ'യും തിയേറ്റർ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ്. 


2019 ഓഗസ്റ്റ് 23ന് തിയറ്ററുകളിൽ പൊടിപറത്തി, പ്രേക്ഷക ഹൃദയങ്ങളിൽ ആരവം തീർത്ത 'പൊറിഞ്ചു മറിയം ജോസ്'ന്റെ വൻ വിജയത്തിന് ശേഷം ജോഷി-ജോജു കൂട്ടുകെട്ടിൽ എത്തുന്ന സിനിമയാണ് 'ആന്റണി'. പൊറിഞ്ചുവിലെ 'കാട്ടാളൻ പോറിഞ്ചു'വിനെകടത്തിവെട്ടാനൊരുങ്ങി ഇത്തവണ രണ്ടും കൽപിച്ച് 'ആന്റണി'യിലൂടെ ആന്റണിയായി പ്രേക്ഷകരിലേക്കെത്തുകയാണ് ജോജു. 'പൊറിഞ്ചു മറിയം ജോസ്' റിലീസ് ചെയ്ത് 4 വർഷങ്ങൾക്ക് ശേഷം അതേ സംവിധായകന്റെ 'ആന്റണി' എന്ന ചിത്രത്തിലൂടെ ജോജു വീണ്ടും പ്രേക്ഷകരിലേക്ക് എത്തുമ്പോൾ ആരാധകരുടെ ആവേശവും ആകാംക്ഷയും എത്രത്തോളം ആയിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇരു കരങ്ങളും നീട്ടി ആന്റണിയെ സ്വീകരിക്കാൻ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ ഒന്നടങ്കം. രണദിവെ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് ജേക്സ് ബിജോയിയാണ് സം​ഗീതം പകരുന്നത്. 


ചിത്രസംയോജനം: ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ: രാജശേഖർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ഷിജോ ജോസഫ്, സഹ നിർമാതാക്കൾ: സുശീൽ കുമാർ അഗ്രവാൾ, രജത്ത് അഗ്രവാൾ, നിതിൻ കുമാർ, ഗോകുൽ വർമ്മ & കൃഷ്ണരാജ് രാജൻ, ഡിജിറ്റൽ പ്രമോഷൻ: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, പിആർഒ: ശബരി.

No comments:

Powered by Blogger.