" നമ്മളെ സ്നേഹിക്കുന്നവരെ നഷ്ടപ്പെടുമോ എന്ന പേടി.. ആ പേടി കാരണം സ്നേഹം കിട്ടാത്തവരും ഉണ്ട് " .
Director : Jeo Baby
Genre : Family Drama .
Platform : Theatre.
Language : Malayalam
Time : 114 minutes 11 sec.
Rating : 4.25 / 5 .
Saleem P.Chacko.
cpK desK.
മമ്മൂട്ടി , ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് " കാതൽ - ദി കോർ " .
മമ്മൂട്ടി മാത്യൂ ദേവസിയായും, ജ്യോതിക ഓമന മാത്യൂആയും , ജോജി ജോൺ മാത്യൂ ദേവസിയുടെ അളിയൻ ടോമി യായും , സുധി കോഴിക്കോട് മാത്യൂ ദേവസിയുടെ സുഹൃത്ത് തങ്കനായും, മുത്തുമണി അഡ്വ. അമീറായായും , ചിന്നു ചാന്ദ്നി അഡ്വ. സജിതയായും , അലിസ്റ്റർ അലക്സ് കുട്ടായി ആയും, അനഹ മായാ രവി ഫെമി മാത്യൂ ആയും ,ജോസി സിജോ സിബിൻ ടീക്കോയിയായും , ആദർശ് സുകുമാരൻ സഖാവ് പ്രദീപായും വേഷമിടുന്നു.
കുടുംബകഥ എന്ന ആശയത്തിൽ ബഹുദൂരം മുന്നോട്ട് പോകുന്ന സിനിമയാണിത്. പാലയ്ക്ക് അടുത്ത് തീക്കോയി ഗ്രാമ പഞ്ചായത്ത് ഉപ തിരഞ്ഞെടുപ്പിൽ മൂന്നാം വാർഡിൽ ഇടത് സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മാത്യു ദേവസ്യ മൽസരിക്കുന്നു. അയാളുടെ ഭാര്യ ഓമന ഫിലിപ്പ് , പിതാവ്ദേവസ്യ,മകൾഎന്നിവരടങ്ങുന്ന കുടുംബം . ഈ കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. ഈ കുടുംബത്തിലെ അംഗങ്ങൾ വേറിട്ടഅവസ്ഥയിലാണ് എല്ലാവരും.ഈ സംഭവം പൊതു സമൂഹം എങ്ങനെ നോക്കി കാണുന്നു എന്നാണ് സിനിമ പറയുന്നത്.
ആദർശ് സുകുമാരൻ , പോൾസൺ സഖറിയ എന്നിവർ രചനയും ,സാലു കെ. തോമസ് ഛായാഗ്രഹണവും, ഫ്രാൻസിസ് ലൂയിസ് എഡിറ്റിംഗും, മാത്യൂസ് പുളിക്കൻ സംഗീതവും ഒരുക്കുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിച്ച് വേഫയറർ ഫിലിംസാണ് ഈ ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.
ഗാനരചന: അൻവർ അലി, ജാക്വിലിൻമാത്യു,കലാസംവിധാനം: ഷാജി നടുവിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. ജോർജ്, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഓവർസീസ് വിതരണം ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പിആർഒ: ശബരി.
രണ്ട് പെൺക്കുട്ടികൾ , കുഞ്ഞു ദൈവം , കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് , ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ , ഫ്രീഡം ഫൈറ്റ് , ശ്രീധന്യ കേറ്ററിംഗ് സർവ്വീസ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് " കാതൽ : ദ് കോർ " . 2009ൽ പുറത്തിറങ്ങിയ"സീതാകല്യാണം " എന്ന ചിത്രത്തിന് ശേഷം ജ്യോതിക അഭിനയിക്കുന്ന മലയാളം ചിത്രം കൂടിയാണിത്.
സ്വന്തം ഇമേജ് പോലും നോക്കാതെ മമ്മൂട്ടി ഇത് പോലൊരു വേഷം ചെയ്തത് കലയോടുള്ള അഭിനിവേശം ഒന്നു കൊണ്ട് മാത്രമാണ് . സ്വന്തം അവസ്ഥ പോലും മനസിലാകാത്ത മാത്യൂ ദേവസ്സിയെ അദ്ദേഹം മനോഹരമാക്കി. സ്വാതന്ത്ര്യം നേടാൻ ശ്രമിക്കുന്ന ഓമന ഫിലിപ്പായി ജ്യോതിക മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. സുധി കോഴിക്കോടിന്റെ തങ്കച്ചൻ എന്ന കഥാപാത്രം മലയാളി പ്രേക്ഷകർ ഇന്ന് വരെ കാണാത്തതാണ്.
" നമ്മളെ സ്നേഹിക്കുന്നവരെ നഷ്ടപ്പെടുമോ എന്ന പേടി.. ആ പേടി കാരണം സ്നേഹം കിട്ടാത്തവരും ഉണ്ട് " . ഈ ഒരൊറ്റ ഡയലോഗിൽ ഉണ്ട് എല്ലാം.. എല്ലാത്തിനോടുമുള്ള പേടിയിൽ നിന്ന് സ്വന്തം സ്വതം വരെ നഷ്ടപ്പെടുന്നവർ..
ജിയോ ബേബി ... നിങ്ങൾ എന്താണീ ചെയ്ത് വെച്ചിരിക്കുന്നത്..!!ജിയോ ബേബിയിൽ നിന്ന് മറ്റൊരു മികച്ച ചിത്രം കൂടി.
No comments: