'എനിക്ക് മാത്രം മതിയോ രക്ഷപെടല്‍ മാത്യുവിനും രക്ഷപ്പെടണ്ടേ..'?
'എനിക്ക് മാത്രം മതിയോ രക്ഷപെടല്‍ മാത്യുവിനും രക്ഷപ്പെടണ്ടേ..'?
വിവാഹ മോചനത്തിന് കോടതിയിൽ എത്തുന്ന ഓമനയുടെ ഉദ്ദേശശുദ്ധിയെ സാധൂകരിക്കുന്നത് ഇവിടെയാണ്..
ഓമനയുടെ ജീവിതം മാത്രമല്ല, മാത്യുവിന്റെ ആഗ്രഹവും ജീവിതവും കൂടിയാണ് ആണ് ഓമനയിലൂടെ അയാൾക്ക് തിരിച്ചു കിട്ടുന്നത്.. സാമൂഹിക ചുറ്റുപാടുകളെ ഭയന്ന്, ലഭിച്ചു കൊണ്ടിരിക്കുന്ന സ്നേഹവും പരിഗണനയും സ്വീകാര്യതയും നഷ്ടപ്പെടുമോയെന്ന് ഭയന്ന്, സ്വന്തം സ്വതം തന്റെയുള്ളിൽ മാത്രം ഒളിപ്പിച്ച് ഒരു തോടിനുള്ളിൽ കഴിയേണ്ടി വന്ന മാത്യൂവിന് ഒടുവിൽ സ്വയം സ്നേഹിക്കാൻ ആരെയും ഭയക്കാതെ നിൽക്കാൻ ഭാര്യ ഓമന മുന്നോട്ടു വരേണ്ടി വന്നു.. കാതലായ ഒരു പ്രമേയം ചർച്ച ചെയ്തു എന്നുള്ളത് കൊണ്ട് മാത്രമല്ല, സിനിമയുടെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ എല്ലാം കൊണ്ടും 'കാതൽ' എന്ന പേര് അനുയോജ്യമാണെന്ന് തോന്നുകയാണ്..
മാത്യുവിനും തങ്കനും നഷ്ടപ്പെട്ട പ്രണയം, അപ്പന്റെ നിർബന്ധത്തിന് വഴങ്ങി മാത്യുവിനെ വിവാഹം ചെയ്യാൻ ഓമനക്ക് നഷ്ടപ്പെടുത്തേണ്ടി വന്ന പ്രണയം..
പേര് കൊണ്ട് പോലും ജീവിതത്തോടും, സിനിമയോടും ചേർന്ന് നിൽക്കുന്ന 'കാതൽ' ഉള്ളം പൊള്ളിക്കുന്നുണ്ട്..❤️❤️
കാതൽ ദി കോർ...❤️
#KaathalTheCore #Novemberreleasing #Mammootty #Jyotika #JeoBaby
No comments: