'' പൊട്ടിച്ചൂട്ട് " ചെർപ്പുളശ്ശേരിയിൽ.


 

'' പൊട്ടിച്ചൂട്ട് " ചെർപ്പുളശ്ശേരിയിൽ.


പ്രശസ്ത താരങ്ങളായ യവനിക ഗോപാലകൃഷ്ണൻ, സീമ ജി നായർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മാധ്യമപ്രവർത്തകനായ പി മുരളി മോഹൻ തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന  ''പൊട്ടിച്ചൂട്ട് " എന്ന് ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ചെർപ്പുളശ്ശേരിയിൽ ആരംഭിച്ചു.





പച്ചയായ മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ സൂര്യ, അനിൽ ബേബി, രാജീവ് കാറൽമണ്ണ,സുധ നെടുങ്ങാടി,അനിൽ ബേബി,ഗിരീഷ് ആലമ്പാടൻ,അഗസ്തി ആനക്കാംപൊയിൽ, ഖാലിദ്,രാജേഷ് അടയ്ക്കാപത്തൂർ തുടങ്ങിയവരും അഭിനയിക്കുന്നു.അനുഗ്രഹ വിഷൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ദേവൻ മോഹൻ നിർവഹിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഗിരീഷ് ആലമ്പാട്, സംഗീതം,ബിജിഎം-രാജേഷ് ബാബു കെ ശൂരനാട്,എഡിറ്റിംഗ്-റിജീഷ് കോട്ടുവിളയിൽ, പ്രൊഡക്ഷൻ കൺട്രോളർ-ഷജിത് തിക്കോടി,പ്രൊഡക്ഷൻ മാനേജർ-പി കൃഷ്ണ പിള്ള, കല-രാജേഷ് അടക്കാപത്തൂർ,മേക്കപ്പ്-ബിജി,വസ്ത്രാലങ്കാരം-ദേവൻ, ചീഫ് അസോസിയറ്റ് ഡയറക്ടർ മോഹൻ സി നീലമംഗലം,അസിസ്റ്റന്റ് ഡയറക്ടർ-സത്യൻ ചെർപ്പുളശ്ശേരി ,പവിദാസ്, സ്റ്റുഡിയോ-ആർ മീഡിയ സ്റ്റുഡിയോസ് കൊച്ചിൻ,സ്റ്റിൽസ്- ഗോപി കുലുക്കല്ലൂർ പോസ്റ്റർ ഡിസൈനർ-മനോജ് ഡിസൈൻ,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.