വ്യത്യസ്തമായ ആകർഷത്വമുള്ള സിനിമയാണ് " ഫാലിമി ".


 


Director : Nithish Sahadev. 

Genre     :    Comedy Drama .  

Platform : Theatre.

Language : Malayalam 

Time : 127 minutes 26 sec.


Rating : 3.75 / 5 .      


Saleem P.Chacko.

cpK desK.


തിരുവനന്തപുരത്ത് നിന്ന് ബനാറസ് സന്ദർശിക്കാൻ പോകുന്ന ശാന്തി നിവാസിലെ  അഞ്ചംഗ കുടുംബത്തിന്റെ യാത്രയാണ് " ഫാലിമി " യിലൂടെ നിതീഷ് സഹദേവ് പറയുന്നത്.



കുടുംബം അവരുടെ യാത്രയിൽ ഉടനീളംവെല്ലുവിളികളുടെ പരമ്പര തന്നെ അഭിമുഖികരിക്കുന്നു. ഒരു മലയാളി കുടുംബത്തിന്റെ പകർപ്പാണ് ചന്ദ്രന്റെ കുടുംബം . തമ്മിൽ വേണ്ടത്ര സ്വരചേർച്ചയില്ലായ്മ എടുത്ത് പറയാം .


ബേസിൽ ജോസഫ് , ജഗദീഷ് , മഞ്ജുപിള്ള , മീൻരാജ് പള്ളുരുത്തി , സന്ദീപ് പ്രദീപ്, അമിത് മോഹൻ രാജേശ്വരി , റെയ്ന രാധാകൃഷ്ണൻ , ബാസിത് അലി ബാസു എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.


സജോ ജോസഫ് , നിതീഷ് സഹദേവ് എന്നിവർ രചനയും , വിഷ്ണു വിജയ് സംഗീതവും,ബാബ്ലുഅജുഛായാഗ്രഹണവും, നിതിൻ രാജ് ആരോളും , സുനിൽ കലാസംവിധാനവും , പി.സി. സ്റ്റഡ്സ്ആക്ഷൻകോറിയോഗ്രാഫിയും ഒരുക്കുന്നു. ജോൺ പി. എബ്രഹാം , രമേഷി അഹമ്മദ് , ഗണേഷ് മേനോൻ , അമൽ പോൾസൺ, ലക്ഷ്മി വാര്യർ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.


ചന്ദ്രന്റെയും രമയുടെയും മൂത്ത മകനാണ് അനൂപ് ( ബേസിൽ ജോസഫ് ) . ചന്ദ്രനായി ( ജഗദീഷ് ) , രമയായി (മഞ്ജു പിള്ള ) , ചന്ദ്രന്റെയും രമയുടെയും ഇളയമകനാണ് അഭി ( സന്ദീപ് പ്രദീപ് ) . ചന്ദ്രന്റെ പിതാവ് ജനാർദ്ദനായി (മീൻരാജ് പള്ളുരുത്തി) , അനഹയായി (രഹ്‌ന രാധാകൃഷണൻ ) വേഷമിടുന്നു.


കോമഡിസീനുകൾ അനായാസമായും സമർത്ഥമായും സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നു.വ്യത്യസ്തമായ ആകർഷത്വമുള്ള സിനിമയാണിത്. എല്ലാ താരങ്ങളും മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്നു.





No comments:

Powered by Blogger.