ഭയത്തിന്റെ മുൾമുനയിൽ പ്രണയവും ജീവിതവുമായി " ഫീനിക്സ് " .




Director     : Vishnu Bharathan

Genre         : Horror  Thriller 

Platform    : Theatre.

Language  : Malayalam 

Time           : 132 minutes 12 sec.

Rating         : 3.75 / 5 .      


Saleem P.Chacko.

cpK desK.



വിഷ്ണു ഭരതൻ സംവിധാനം ചെയ്ത ചിത്രമാണ് " ഫീനിക്സ് " . വിന്റേജ് ഹൊറർ ജോണറിലുള്ള ഒരു ചിത്രമാണിത്.ചിത്രത്തിലുടനീളം ദുരൂഹതയും ഹൊററും നിലനിർത്തി പ്രേക്ഷകർക്ക് ഏറെ വിസ്മയകരമായ ഒരു ദൃശ്യവിരുന്ന് ഒരുക്കുന്നു.


അഡ്വ. ജോൺ വില്യംസ് തുരുത്തി കടവിലെ വാടകവീട്ടിലേക്കെത്തുന്നതും പിന്നീട് ദുരൂഹത സൃഷ്ടിക്കുന്ന അപ്രതീക്ഷിതമായസംഭവങ്ങൾ അവർക്കനുഭവപ്പെടുന്നതു മാണ് സിനിമയുടെ പ്രമേയം. ഫീനിക്സ് ജോണിന്റെയും കുടുംബത്തിന്റെയും കഥയാണിത്. എന്നാൽ അവരോടൊപ്പം ഒരു പുതിയ അംഗം കൂടി ചേരുന്നു. ഭയാനകമായ സംഭവങ്ങളുടെ ഒരു പരമ്പര തുടങ്ങുന്നു. അത് ഒരുപ്രണയകഥയുടെ അനന്തരഫലമായി മാറുന്നു.


ജോൺ  തന്റെ ഭാര്യയുടെയും കുട്ടികളുടെയും മേൽകർശനമായ നിയന്ത്രണം നിലനിർത്താൻ ലക്ഷ്യമിടുന്ന വ്യക്തിയാണ്. പ്രേത ബാധയുള്ള വീട്ടിലെ ദുരിതപൂർണ്ണമായ ഏറ്റുമുട്ടലുകളുടെ ഭാരം അവന്റെ മക്കൾ വഹിക്കുന്നു. ജോണിന്റെ സത്യാന്വേഷണം ഭയാനകമായ ഒരു പര്യവേക്ഷണമായി മാറുന്നു. കഥാപാത്രങ്ങൾ തങ്ങളുടെ ജീവിതത്തെക്കുറിച്ച് അസാമന്യമായ അറിവ് ഉള്ളതായി തോന്നുന്ന നിഗൂഡ ശക്തിയെഅഭിമുഖികരിക്കുബോൾ സിനമ പിരിമുറുക്കം സ്വഷ്ടിക്കുന്നു.


അജു വർഗ്ഗീസ് ( അഡ്വ. ജോൺ വില്യംസ് ) , ചന്ദ്രനാഥ് ( ഫ്രെഡ്ഡി ) , അനൂപ് മേനോൻ ( ഫാ. ഫ്രാൻസിസ് ) , ഭഗത് മാനുവൽ ( അമീർ ) , അഭിരാമി റോസ് ( അന്ന റോസ്) , നിജ കെ. ബേബി ( ഡെയ്സി ) , ബേബി അവനി ( മറിയ ) , ജെസ് സീജൻ ( ലീഡിയ ) , എബ്രാം രതീഷ് ( ടിറ്റു) , അശാ അരവിന്ദ് ( സിസ്റ്റർ അനീറ്റ ) , അജി ജോൺ ( മാത്യൂ ) , സിനി എബ്രഹാം ( ഫ്രെഡിയുടെ മാതാവ് ), ദേവേന്ദ്രനാഥ് ( ഡോ. തരകൻ ) , ആരാദ്ധ്യ ആൻ ( മാർഗരറ്റ് ) , രഞ്ജിനി ( മാർഗരറ്റിന്റെ മാതാവ് ), രാജൻ പുതരയ്ക്കൽ ( ക്യാപാർ പീറ്റർ   ), സിൻസ് ഷാൻ ( ഫാ. ജീയോ കുറ്റിക്കാടൻ ) , പോൾ ഡി. ജോസഫ് ( കപ്യാർ ) , പ്രേമാനന്ദൻ ( കടക്കാരൻ ) , അരുപ് ശിവദാസ് ( ബ്രോക്കർ ) , രാഹുൽ നായർ ആർ ( തോമസ് ) , ഫേവർ ഫ്രാൻസിസ് ( അഡ്വ. ഇബ്രാഹിം ) , അഞ്ജു ( അമീറിന്റെ ഭാര്യ ) , ദിലീപ് ( ഡോക്ടർ ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


കഥ വിഷ്ണുഭരതൻ ,ബിഗിൽ ബാലകൃഷ്ണൻ പ്രശസ്ത സംവിധായകനായ മിഥുൻ മാനുവൽ തോമസ്സിൻ്റേതാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ . വിനായക് ശശികുമാറിൻ്റെ വരികൾക്ക് സാം സി.എസ് സംഗീതവും നിർവ്വഹിക്കുന്നു. ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ  റിനിഷ്, കെ എൻ. ആണ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്."21 ഗ്രാം " എന്ന ചിത്രത്തിൻ്റെ മികച്ച വിജയത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. 


ഛായാഗ്രഹണം ആൽബി, എഡിറ്റിംഗ് നിധീഷ് കെ.ടി.ആർ, കലാസംവിധാനം  ഷാജി നടുവിൽ,മേക്കപ്പ്‌  റോണക്സ് സേവ്യർ ,കോസ്റ്റ്വും ഡിസൈൻ ഡിനോ ഡേവിസ് ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ രാഹുൽ ആർ.ശർമ്മ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ  ഷിനോജ്ഓടാണ്ടിയിൽ, പരസ്യകല യെല്ലോ ടൂത്ത്, പ്രൊഡക്ഷൻ മാനേജർ  മെഹ്മൂദ്കാലിക്കറ്റ്,പ്രൊഡക്ഷൻ എക്സിക്കുട്ടീവ്  അഷറഫ് പഞ്ചാര,പ്രൊഡക്ഷൻ കൺട്രോളർ  കിഷോർ പുറക്കാട്ടിരി, പി.ആർ. ഓ വാഴൂർ ജോസ് .


ആൽബിയുടെഛായാഗ്രഹണവും , നിതീഷ് കെ.ടി. ആറിന്റെ എഡിറ്റിംഗും , സാം സി. എസ്സിന്റെ സംഗീതവും കൂട്ടായ പ്രവർത്തനത്തിന് മാറ്റ് കൂട്ടുന്നു.


അജു വർഗ്ഗീസിന്റെ സിനിമ കരിയറിലെ വ്യതസ്തമായ കഥാപാത്രമാണ് അഡ്വ.  ജോൺ വില്യംസ്. മികച്ച രീതിയിൽ ഈ കഥാപാതത്തെ അവതരിപ്പിച്ചിരിക്കുന്നു. ഫാ. ഫിലിപ്പോ സായി വേഷമിടുന്ന അനൂപ് മേനോനാണ് മറ്റൊരു ആകർഷണം. അദ്ദേഹത്തിന്റെ കഥ പറച്ചിലും വോയിസ് ഓവറുമെല്ലാം സിനിമയ്ക്ക് മാറ്റ്കൂട്ടി. മിഥുൻ മാനുവൽ തോമസിന്റെ രചന തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. സംവിധായകൻ വിഷ്ണു ഭരതൻ  മലയാള സിനിമയ്ക്ക് മുതൽക്കൂട്ടായി മാറും. 


 

No comments:

Powered by Blogger.