ഒരു സദാചാര പ്രേമകഥ* എന്ന സിനിമ,സൈന ഒ ടി ടി പ്ലാറ്റ്ഫോമിൽ നവംബർ മൂന്ന് മുതൽ.


 

ഒരു സദാചാര പ്രേമകഥ* എന്ന സിനിമ,സൈന ഒ ടി ടി പ്ലാറ്റ്ഫോമിൽ  നവംബർ മൂന്ന് മുതൽ.


സിൽവർ മൂവീസ് ഇന്റർനാഷണലിന്റെ ബാനറിൽ രാജൻ തോമസ്, ആൻസി തോമസ് എന്നിവർ ചേർന്ന് നിർമ്മിച്ച് ജയരാജ് വിജയ് കഥ എഴുതി  സംവിധാനം ചെയ്ത ചിത്രമാണിത്. ഡി ഒ പി പ്രസാദ് അറുമുഖൻ, സുബീഷ്, രവി. എഡിറ്റിംഗ് അമീൻ എസ്,താഹിർ ഹംസ.ലിറിക്സ്& ആൻഡ് മ്യൂസിക് അരിസ്റ്റോ സുരേഷ്, ഷെഫീഖ് റഹ്മാൻ. തിരക്കഥ സംഭാഷണം  കെ സി ജോർജ്, റ്റിറ്റോ പോൾ. പ്രൊഡക്ഷൻ കൺട്രോളർ  അൻവർ.


എത്ര വലിയ യുദ്ധങ്ങൾക്കിടയിലും നശിക്കാതെ പതറാതെ തെളിഞ്ഞു നിൽക്കുന്ന ഒന്നാണ് പ്രണയം.സ്നേഹം പരക്കുമ്പോൾ നന്മ നിറഞ്ഞ മനസ്സുകൾ പരസ്പരം കൂടിച്ചേരുന്നു. അതൊരു  പ്രവാഹമായി എത്ര വലിയ യുദ്ധങ്ങൾക്കിടയിലുംപരന്നൊഴുകുന്നു.ഇതൊരു പ്രണയകഥയല്ല പ്രണയം ചർച്ച ചെയ്യപ്പെടുന്ന ഒരു സിനിമയാണ് .നന്മനിറഞ്ഞ ലോകം സ്വപ്നം കാണുന്നവരുടെയും , അവരെ എതിർക്കുന്നവരുടെയും  ഇടയിൽ നടന്ന ഒരു പ്രണയചർച്ച. അതാണ് ഒരു സദാചാര പ്രേമകഥ എന്ന ചിത്രം പറയുന്നത്.


നവംബർ 3 മുതൽ സൈനപ്ലേ ഓ ടി ടി യിൽ സംപ്രേക്ഷണം ആരംഭിക്കും.  അജയ്,സന്തോഷ് കീഴാറ്റൂർ, മണികണ്ഠൻ പട്ടാമ്പി,അരിസ്റ്റോ സുരേഷ്, സുനിൽ സുഗത,കുട്ടി അഖിൽ,രാജൻ തോമസ്,ഹരിദാസ്(യു എസ് എ ) മനോജ്(യു എസ് എ ) ജിത്തു, ജോഷി,നയന, ജീജ സുരേന്ദ്രൻ,തസ്നിഖാൻ,അമ്പിളി,മഞ്ജു സുരേഷ്, രജനി,മീന (യു എസ് എ )എന്നിവർ അഭിനയിക്കുന്നു.


പി ആർ ഒ എം കെ ഷെജിൻ

No comments:

Powered by Blogger.