ചിരി കാഴ്ചയുമായി ജി. മാർത്താണ്ഡന്റെ " മഹാറാണി " .




Director    : G. Marthandan.

Genre        : Comedy Drama .  

Platform   : Theatre.

Language : Malayalam 

Time          : 127 minutes 6 sec.


Rating : 3.75 / 5 .      


Saleem P.Chacko.

cpK desK.


 

റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്  "മഹാറാണി" .ആലപ്പുഴ ജില്ലയിലെ ഒരു സാങ്കൽപ്പിക ഗ്രാമമായ കിനാശ്ശേരി  പ്രദേശത്താണ്  കഥ നടക്കുന്നത് .



ശ്രീനാരായണഗുരുദേവന്റെ സൂക്തങ്ങളിലൂടെ തുടങ്ങുന്ന സിനിമ ഗ്രാമശ്രീ എന്ന ഗ്രാമപത്രത്തിന്റെ കഥയിലുടെ രൂപപ്പെടുന്നു. മന്മന്ഥൻ മംഗളം ,അജി, വിജി എന്നിവരുടെ കുടുബത്തിന്റെ കഥയാണ് സിനിമ .


ബാലു വർഗ്ഗീസ് , നിഷാ സാരംഗ് , കൈലാഷ് , ജാഫർ ഇടുക്കി , ഗോകുലൻ , അശ്വത് ലാൽ , അപ്പുണ്ണി ശശി , ഉണ്ണി ലാലു, ആദിൽ ഇബ്രാഹിം , രഘുനാഥ് പലേരി , പ്രമോദ് വെളിയനാട് , സ്മിനു സിജോ , ശ്രുതി ജയൻ , ഗൗരി ഗോപൻ , പ്രിയ , സന്ധ്യ മനോജ് തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു.



എസ്.ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലൻ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കഥ,തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഇഷ്ക്ക് എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് രതീഷ് രവി ആണ്.ബാദുഷപ്രൊഡക്ഷൻസിൻ്റെ ബാനറിൽ എൻ.എം ബാദുഷ ആണ് സഹ നിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സിൽക്കി സുജിത്. മുരുകൻ കാട്ടാക്കടയുടെയും, അൻവർ അലിയുടെയും,രാജീവ്‌ആലുങ്കലിന്റെയും വരികൾക്ക്സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. 


സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് ലോകനാഥൻ ആണ്. കേരളത്തിൽ ആദ്യമായി സോണി വെനീസ് 2ൽ പൂർണ്ണമായും ചിത്രീകരിക്കുന്ന സിനിമയാണ് " മഹാറാണി" .


എഡിറ്റർ- നൗഫൽ അബ്ദുള്ള, കല - സുജിത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർസുധർമ്മൻവള്ളിക്കുന്ന്,വസ്ത്രാലങ്കാരം - സമീറ സനീഷ്, മേക്കപ്പ് ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ,മനോജ്‌പന്തയിൽ, ക്രീയേറ്റീവ്കോൺട്രിബൂട്ടേഴ്‌സ്- ബൈജു ഭാർഗവൻ, സിഫസ് അഷ്‌റഫ്‌, അസോസിയേറ്റ് ഡയറക്റ്റർ - സാജു പൊറ്റയിൽക്കട ,റോഷൻ അറക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ - ഹിരൺ മോഹൻ, സൗണ്ട് മിക്സിങ് - എം.ആർ രാജാ കൃഷ്ണൻ, സ്റ്റിൽസ് -അജി മസ്കറ്റ്, ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


അജി , വിജി സഹോദരൻമാരായി വരുന്ന റോഷൻ മാത്യൂ , ഷൈൻ ടോം ചാക്കോ എന്നിവർ മികച്ച കോമഡി രംഗങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. പിതാവായി എത്തുന്ന ജോണി ആന്റണിയും ഗംഭീര പ്രകടനം കാഴ്ച വെച്ചു.കോമഡി രംഗങ്ങൾ കൊണ്ട്  പ്രേക്ഷകർക്ക്  ചിരികാഴ്ച നൽകാൻ ഈ സിനിമയ്ക്ക് കഴിഞ്ഞു.


ഒളിച്ചോട്ടം മൂലം ഉണ്ടാകുന്ന സാമൂഹ്യ പ്രശ്നങ്ങൾകോമഡിപശ്ചാത്തലത്തിൽ അവതരിപ്പിക്കാൻ സംവിധായൻ ജി. മാർത്താണ്ഡന്കഴിഞ്ഞു.ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , അച്ചാ ദിൻ , പാവാട , ജോണി ജോണി യെസ് പപ്പാ എന്നീ ചിത്രങ്ങൾക്ക് ശേഷം ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കോമഡി രംഗങ്ങൾ നിറച്ച കുടുംബ ചിത്രം കൂടിയാണ് " മഹാറാണി " .





No comments:

Powered by Blogger.