നാലാമത് രാജ് നാരായൺജി ഫൗണ്ടേഷൻ ദൃശ്യമാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു.
നാലാമത് രാജ് നാരായൺജി ഫൗണ്ടേഷൻ ദൃശ്യമാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു.
തിരുവനന്തപുരം : നാലാമത് രാജ് നാരായൺജി ഫൗണ്ടേഷൻ ദൃശ്യമാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വെച്ച് നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
പ്രമുഖ സോഷ്യലിസ്റ്റും മുൻ കേന്ദ്രമന്ത്രിയുമായ രാജ് നാരായൺജിയുടെ സ്മരണ നിലനിർത്തുന്നതിലേക്കായി ജീവകാരുണ്യ മേഖലയിൽ കഴിഞ്ഞ അഞ്ചുവർഷമായി കേരളത്തിൽ തിരുവനന്തപുരം കേന്ദ്രീകരിച്ച് അഞ്ച് സംസ്ഥാനങ്ങളിലായി പ്രവർത്തിച്ചുവരുന്ന സംഘടനയാണ് ലോക് ബന്ധു രാജ് നാരായൺജി ഫൗണ്ടേഷൻ.ദൃശ്യ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് എല്ലാ വർഷവും ലോക ടെലിവിഷൻ ദിനമായ നവംബർ 21 ന് പുരസ്കാരങ്ങൾ നൽകി വരുന്നത്.
ദൃശ്യ മാധ്യമ വാർത്താ വിഭാഗം,സിനിമ - സീരിയൽ വിഭാഗം, വെബ്സീരീസ്, ഷോർട്ട് ഫിലിം വിഭാഗങ്ങൾ തുടങ്ങിയ രംഗങ്ങളിൽപ്രവർത്തിക്കുന്നവരെയാണ് മുൻമന്ത്രിയുംഗാനരചയിതാവുമായ പന്തളം സുധാകരൻ ജൂറി ചെയർമാനായ ഒമ്പതംഗ ജൂറി കമ്മറ്റിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.സിനിമാ സീരിയൽ ദൃശ്യ പത്ര മാധ്യമ രംഗത്ത് വിവിധ മേഖലകളിൽ ഇരുപത് വർഷം പൂർത്തിയാക്കിയ അസിം കോട്ടൂർ, സിനിമ - സീരിയൽ രംഗത്ത് ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ ജീജാ സുരേന്ദ്രൻ,
ടെലിവിഷൻ സിനിമ രംഗത്ത് മുപ്പത് വർഷത്തെ പ്രവർത്തനത്തിന് നടി അഞ്ചു അരവിന്ദ് എന്നിവരെ ആദരിച്ചു.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, അഡ്വ. ജി സ്റ്റീഫൻ എം.എൽ.എ,തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ്, സ്റ്റാൻഡിങ് കമ്മിറ്റി അംഗം പാളയം രാജൻ, കരമന അജിത്ത്, ചെയർമാൻ മുഹമ്മദ് ആസിഫ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
അവാർഡ് ജേതാക്കൾ..
ബി ആർ ചോപ്ര പുരസ്കാരം: ശ്രീ.ഗോകുലം ഗോപാലൻ
ചെയർമാൻ & മാനേജിംഗ് ഡയറക്ടർ, ഗോകുലം ഗ്രൂപ്പ്
രാമാനന്ദ് സാഗർ പുരസ്കാരം : ശ്രീ. സന്തോഷ് നായർ -
സീ കേരളം, കേരള ഹെഡ്.
വാർത്താ ചാനലുകളിലെ സമഗ്ര സംഭാവന : അനിൽ അയിരൂർ - പ്രസിഡന്റ്, റിപ്പോർട്ടർ നെറ്റ് വർക്ക്.
*സിനിമ വിഭാഗം*
മികച്ച നടൻ : തമ്പി ആന്റണി
സിനിമ - ഹെഡ് മാസ്റ്റർ,
മികച്ച സംവിധായകൻ: ഈസ്റ്റ് കോസ്റ്റ് വിജയൻ,
സിനിമ - കള്ളനും ഭഗവതിയും
മികച്ച പുതുമുഖ നായിക : - അനുശ്രീ നായർ
മികച്ച കലാമൂല്യമുള്ള സിനിമ, നിർമ്മാതാവ് : രാജി എ ആർ
സിനിമ : തിറയാട്ടം
മികച്ച സംവിധായകൻ (ജൂറി പുരസ്കാരം) : ഡോ. ജെസ്സി കുത്തനുർ
സിനിമ - നീതി
മികച്ച പ്രൊജക്റ്റ് ഡിസൈനർ: എൻ എം ബാദുഷ.
മികച്ച സാമൂഹ്യ പ്രസക്തിയുള്ള സിനിമയുടെ നിർമ്മാതാവ് : ശ്രീലാൽ ദേവരാജ്,
ചിത്രം : ഹെഡ് മാസ്റ്റർ.
മികച്ച സാമൂഹ്യ പ്രസക്തിയുള്ള സിനിമയുടെ സംവിധായകൻ : രാജീവ് നാഥ്, ചിത്രം : ഹെഡ് മാസ്റ്റർ.
മികച്ച ബാലതാരം : ദേവനന്ദ.
ചിത്രം : കണ്ണൂർ സ്‌ക്വാഡ്.
മികച്ച ക്യാമറാമാൻ : സജീം പൂവച്ചൽ,
സിനിമ : വെറി.
മികച്ച പുതുമുഖ സംവിധായകൻ : വിജയ് ചമ്പത്ത്
ചിത്രം : ഫെബ്രുവരി 14
പുതുമുഖ നടൻ (സ്പെഷ്യൽ ജൂറി പുരസ്കാരം) : നുഫൈസ് റഹുമാൻ (രുദ്ര), ചിത്രം : കൊണ്ടോട്ടി പൂരം,
മികച്ച സ്വഭാവ നടി : അമല ഗിരീഷ്
ചിത്രം : ഫെബ്രുവരി 14
മികച്ച നവാഗത നടൻ - ജിജോ ഗോപി,
ചിത്രം : തിറയാട്ടം.
മികച്ച ട്രാൻസ്ജെൻഡർ നായിക : കുമാരി രമ്യ രമേഷ്,
സിനിമ : നീതി.
മികച്ച പി ആർ ഒ : എം കെ ഷെജിൻ ( വിവിധ ചിത്രങ്ങൾ)
മികച്ച ഗായിക : മാതംഗി അജിത് കുമാർ,
ചിത്രം : ഫെബ്രുവരി 14
മികച്ച പുതുമുഖ ഗായകൻ : ഡോക്ടർ കെ പി നന്ദകുമാർ,
ചിത്രം : ഫെബ്രുവരി 14.
മികച്ച ഗാനരചയിതാവ് : ലിയോൺ സൈമൺ,
ചിത്രം : ഫെബ്രുവരി 14.
മികച്ച വസ്ത്രാലങ്കാരം : ദേവൻ കുമാരപുരം
ചിത്രം : ഫെബ്രുവരി 14
എന്നിവരാണ് ഈ വർഷത്തെ സിനിമാ അവാർഡുകൾ നേടിയത്.
വാർത്താ പ്രചരണം എം കെ ഷെജിൻ
No comments: