സിനിമയ്ക്ക് ഉള്ളിലെ സിനിമയുമായി ദിലീപ് - അരുൺ ഗോപിയുടെ " BANDRA " ." ഞാൻ തീർന്നു എന്ന് കരുതിയോ ...."
Director : Arun Gopy
" ഞാൻ തീർന്നു എന്ന് കരുതിയോ ...."
"രാമലീല"യുടെ വൻവിജയത്തിന് ശേഷം ദിലീപിനെ നായകനാക്കി അരുൺഗോപി സംവിധാനം ചെയ്ത " BANDRA " തിയേറ്ററുകളിൽ എത്തി.
മുംബൈ പശ്ചാത്തലമാക്കി ഒരു സിനിമ സംവിധാനം ചെയ്യാൻ തയ്യാറാകുന്ന സാക്ഷിയെ പരിചയപ്പെടുത്തി കൊണ്ടാണ് സിനിമയുടെ തുടക്കം. പല കഥകളുടെ ആശയങ്ങളും നടൻമാർക്ക് ഇഷ്ടമാകുന്നില്ല. 1990ൽ പുരുഷ ക്രേന്ദ്രീകൃത ഹിന്ദി സിനിമയിൽ ആധിപത്യംപുലർത്തിയിരുന്നുവെങ്കിലും അജ്ഞാതകാരണങ്ങളാൽ ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കുന്ന താര ജാനകിയുടെ ജീവിതവും പോരാട്ടങ്ങളും മിർച്ചി എന്ന വ്യക്തിയിൽ നിന്ന് സാക്ഷി മനസിലാക്കുന്നു.ആലഎന്നറിയപ്പെടുന്ന അലൻ അലക്സാണ്ടർ ഡൊമിനിക്കിന്റെയും താര ജാനകിയുടെയും കഥയാണ് സിനിമ തുടർന്ന് പറയുന്നത്.
അലൻ അലക്സാണ്ടർ ഡൊമിനിക്കായി ദിലീപ് വേഷമിടുന്ന ഈ ചിത്രത്തിൽ താര ജാനകിയായി തമന്ന ഭാട്ടിയയും , ഗോസ്വാമിയായി വി.ടി.വി ഗണേഷും , എസ്.പി സജ്ജയ് ഭട്ടായി ആര്യൻ സന്തോഷും , ഹേമാജിയായി ലെനയും , അജ്ജന അപ്പുക്കുട്ടൻ സുധയായും , കൗസ്യല്യയായി ബിന്ദു സഞ്ജീവും, അർജുൻ പാണ്ഡെയായി ഗൗതം റൈഡും , എസ്.പി സ്റ്റാൻലി ഐ.പി.എസായി സിദ്ദിഖും , പൗലോ ആയി ശരത് സഭയും , ബാബുക്കയായി കെ.ബി. ഗണേഷ് കുമാറും,മിർച്ചിയായി കലാഭവൻ ഷാജോണും, രാഘവന്ദ്രേ ദേശായിയായി ഡിനോ മിറോയും , സാക്ഷിയായി മമ്ത മോഹൻദാസും , മുന്നയായി ധാരാസിംഗ് ഖുറാനായും, വീരരാഘവൻ ഐ.പി എസായി ശരത്കുമാറും, ശരത്കുമാറായി സുരേഷ് കുമാറും , റോസമ്മയായി ഈശ്വരിറാവുവും , രാരിച്ചനായി ഉബൈദുള്ളയും, റാഷിദ് ഖാനായി അമിത് തിവാരിയും, രാജീവ്കുമാറായി രാജീവ് മേനോനും, സന്താനാമായി സുന്ദർരാജും , ബാലയായി രാജ് വീർ അൻകൂർ സിംഗും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഉദയ്കൃഷ്ണ രചനയും , ഷാജികുമാർ ഛായാഗ്രഹണവും , വിവേക് ഹർഷൻ എഡിറ്റിംഗും , സംഗീതം , പശ്ചാത്തല സംഗീതം എന്നിവ സാം സി.എസും, ഗാനരചന വിനായക് ശശികുമാറും നിർവ്വഹിച്ചിരിക്കുന്നു. ശബരിയാണ് പി.ആർ. ഓ.ശങ്കർ മഹാദേവൻ , നക്ഷത്ര സന്തോഷ് " റക്ക റക്ക ...എന്നഗാനംആലപിച്ചിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ദിലീപിന്റെ 147 -മത് ചിത്രമാണിത്. തെന്നിന്ത്യൻ താരസുന്ദരി തമന്ന ഭാട്ടിയായുടെ മലയാള സിനിമയിലെ അരങ്ങേറ്റചിത്രമാണ്. മിസ്റ്റർ ഇന്ത്യ ഇന്റർനാഷണലും മോഡൽ ദാരാ സിംഗ്ഖുറാനയുംപ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മുംബൈ അധോലോകത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ആക്ഷൻ ചിത്രമാണിത്.അഹമ്മദബാദ്, സിദ്ധപൂർ , രാജ്കോട്ട് , ഗോണ്ടൽ , ജയ്പൂർ , ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിച്ച ഈ ചിത്രം കുടുംബ ബന്ധങ്ങളുടെ ആഴം വെളിപ്പെടുത്ത ചിത്രം കൂടിയാണ്.
ആക്ഷൻരംഗങ്ങൾഒരുക്കിയിരിക്കുന്നത് അൻബറിവ് , ഫിനിക്സ് പ്രഭു , മാഫിയ ശശി എന്നിവരാണ്. പ്രസന്ന മാസ്റ്ററാണ് നൃത്തം ഒരുക്കിയിട്ടുള്ളത്.
തൊണ്ണൂറുകളിലെ സാരാംശം മനോഹരമായി പകർത്തി വിസ്മയിപ്പിക്കുന്ന ദ്യശ്യചാരുത ഒരുക്കുന്നതിൽ സംവിധായകൻ വിജയിച്ചു. ദിലീപ് , തമന്ന തുടങ്ങിയവരുടെ അഭിനയപ്രകടനം പ്രേക്ഷകർക്ക് ഇഷ്ടമായിയെന്ന് പറയാം.ഛായാഗ്രഹണവും, എഡിറ്റിംഗും മികവ് പുലർത്തി.
തമന്ന ഭാട്ടിയായുടെ അഭിനയം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.
" ഞാൻ തീർന്നു എന്ന് കരുതിയോ ..."
ചിത്രത്തിന് രണ്ടാംഭാഗവും പ്രഖ്യാപിച്ചു കഴിഞ്ഞു. ദീലിഷ് പോത്തൻ , ഷൈൻ ടോം ചാക്കോ എന്നിവർ രണ്ടാം ഭാഗത്തിലുണ്ട്.
No comments: