നാച്ചുറൽ സ്റ്റാർ നാനിയും മൃണാൽ താക്കൂറും ഒന്നിക്കുന്ന 'ഹായ് നാണ്ണാ' ! മൂന്നാമത്തെ സിംഗിൾ 'മെല്ലെ ഇഷ്ടം' ഈ മാസം 4ന്.




നാച്ചുറൽ സ്റ്റാർ നാനിയും മൃണാൽ താക്കൂറും ഒന്നിക്കുന്ന 'ഹായ് നാണ്ണാ' ! മൂന്നാമത്തെ സിംഗിൾ 'മെല്ലെ ഇഷ്ടം' ഈ മാസം 4ന്...



https://youtu.be/DIWnhAbRVP0?si=2cpWOhYPRb4oPL_l


നാച്ചുറൽ സ്റ്റാർ നാനി, മൃണാൽ താക്കൂർ, ശൗര്യവ്, എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന 'ഹായ് നാണ്ണാ'യുടെ അതിമനോഹരമായ ടീസർ പ്രേക്ഷകരെ ആവേശം കൊള്ളിച്ചപ്പോൾ, ചിത്രത്തിന്റെതായി പുറത്തിറങ്ങിയ രണ്ട് സിംഗിളും യൂട്യൂബ് ട്രെൻഡിങ്ങിലാണ് ഇടം പിടിച്ചത്. 


സിനിമയുടെ മ്യൂസിക്കൽ പ്രൊമോഷന്റെ ഭാഗമായി, നാനിയുടെയും മൃണാൾ താക്കൂറിന്റെയും മൂന്നാമത്തെ സിംഗിൾ 'മെല്ലെ ഇഷ്ടം' ഈ മാസം 4 ന് പുറത്തിറക്കും. ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടിട്ടുണ്ട്. 


നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന 'ഹായ് നാണ്ണാ' വൈര എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മോഹൻ ചെറുകുരിയും (സിവിഎം) ഡോ വിജേന്ദർ റെഡ്ഡി ടീഗലയും ചേർന്നാണ് നിർമ്മിക്കുന്നത്. ബേബി കിയാര ഖന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് ഹെഷാം അബ്ദുൾ വഹാബാണ് സംഗീതം പകരുന്നത്.


തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ഡിസംബർ 7 ന് പുറത്തിറങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഛായാഗ്രഹണം സാനു ജോൺ വർഗീസ് ഐഎസ്‌സിയും ചിത്രസംയോജനം പ്രവീൺ ആന്റണിയും പ്രൊഡക്ഷൻ ഡിസൈൻ അവിനാഷ് കൊല്ലയുമാണ് നിർവഹിക്കുന്നത്. സതീഷ് ഇവിവിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. വസ്ത്രാലങ്കാരം: ശീതൾ ശർമ്മ, പിആർഒ: ശബരി.

No comments:

Powered by Blogger.