ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന 'ജിഗർതാണ്ഡ 2' ! ബുക്കിംഗ് ആരംഭിച്ചു.



ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന 'ജിഗർതാണ്ഡ 2' ! ബുക്കിംഗ് ആരംഭിച്ചു.


രാഘവ ലോറൻസും എസ് ജെ സൂര്യയും സുപ്രധാന വേഷങ്ങളിലെത്തുന്ന കാർത്തിക്ക് സുബ്ബരാജ് ചിത്രം 'ജിഗർതാണ്ട ഡബിൾ എക്സ്'ന്റെ ബുക്കിംഗ് ആരംഭിച്ചു. ബുക്ക് മൈഷോ, ടിക്കറ്റ് ന്യൂ, പേടിഎം, ക്യാച്ച് മൈ സീറ്റ്.കോം തുടങ്ങിയ ആപ്ലിക്കേഷനുകൾ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. നവംബർ 10 മുതൽ തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ദുൽഖർ സൽമാൻന്റെ വേഫെയറർ ഫിലിംസാണ് സ്വന്തമായിരിക്കുന്നത്.  


രാഘവ ലോറൻസിന്റെയും എസ്.ജെ.സൂര്യയുടെയും തകർപ്പൻ പ്രകടനങ്ങൾ അടങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. 'സൺ ടിവി' എന്ന യൂ ട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ട്രെയിലറിൽ പൊളിറ്റീഷ്യന്റെ വേഷത്തിൽ പ്രത്യക്ഷപ്പെട്ട ഷൈൻ ടോം ചാക്കോയെ അപ്രതീക്ഷിതമായി കണ്ടതോടെ മലയാളി പ്രേക്ഷകർ ചിത്രത്തിനായ് വൻ കാത്തിരിപ്പിലാണ്. 


നിമിഷ സജയൻ നായികയായി എത്തുന്ന ചിത്രം 'ഫൈവ് സ്റ്റാർ ക്രിയേഷൻസ്'ന്റെയും 'സ്റ്റോൺ ബെഞ്ച് ഫിലിംസ്'ന്റെയും ബാനറിൽ കാർത്തികേയൻ സന്താനവും കതിരേശനും ചേർന്നാണ് നിർമ്മിക്കുന്നത്. 


2014 ഓഗസ്റ്റ് 1ന് റിലീസ് ചെയ്ത 'ജിഗർതാണ്ഡ'യുടെ തുടർഭാഗമാണ് 'ജിഗർതാണ്ട ഡബിൾ എക്സ്'. കതിരേശൻ നിർമ്മാണത്തിൽ ഒരുക്കിയ ആദ്യഭാഗത്തിൽ സിദ്ധാർത്ഥ്, ബോബി സിംഹ, ലക്ഷ്മി മേനോൻ എന്നിവരാണ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


തിരുനവുക്കരാസു ഛായാഗ്രഹണം നിർവ്വഹിക്കുന്ന 'ജിഗർതാണ്ട ഡബിൾ എക്സ്'ന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത് ഷഫീക്ക് മൊഹമ്മദലിയാണ്. വിവേകിന്റെ വരികൾക്ക് സന്തോഷ് നാരായണനാണ് സംഗീതം പകർന്നിരിക്കുന്നത്.  


കലാസംവിധാനം: ബാലസുബ്രമണ്യൻ, വസ്ത്രാലങ്കാരം: പ്രവീൺ രാജ, സൗണ്ട് ഡിസൈൻ: കുനാൽ രാജൻ, ഡയറക്ഷൻ ടീം: ശ്രീനിവാസൻ, ആനന്ദ് പുരുഷോത്ത്, കാർത്തിക് വി.പി, വിഘ്നേശ്വരൻ, ജഗദീഷ്, അരവിന്ദ് രാജു, മഹേസ് ബാലു, സൂരജ്, സായ്, മുരുകാനന്ദം, സ്റ്റണ്ട്: ദിലീപ് സുബ്ബരായൻ, കോറിയോഗ്രഫി: ഷെറീഫ് എം, പബ്ലിസിറ്റി ഡിസൈനർ: ടൂണി ജോൺ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: അശോകൻ നാരായണൻ എം, അസോസിയേറ്റ് പ്രൊഡ്യുസർ: പവൻ നരേന്ദ്ര.

No comments:

Powered by Blogger.