എസ്.ജി.251 മായി അബാം മൂവീസ് .
എസ്.ജി.251 മായി അബാം മൂവീസ് .
രാഹുൽ രാമചന്ദ്രൻ സംവിധായകൻ
ഇന്നു പ്രദർശനത്തിനെത്തി വലിയ വിജയത്തിലേക്കു കടക്കുന്ന ഗരുഡനു ശേഷം സുരേഷ്ഗോപിഅഭിനയിക്കുന്ന പുതിയ ചിത്രം എസ്.. ജി.251 അബാം മൂവീസിന്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിക്കുന്നു.
സുരേഷ് ഗോപിയുടെ ഇരുന്നൂറ്റി അമ്പത്തി ഒന്നാമത്തെ ചിത്രമാണിത്. രാഹുൽ രാമചന്ദ്രനാണ് സംവിധായകൻ.ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിൽ ആണ് സുരേഷ് ഗോപി എത്തുക.തിരക്കഥ സമീൻ സലീം. തമിഴ് - തെലുങ്ക് - കന്നട ഭാഷകളിൽ നിന്നുള്ളവരാണ് ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിൽ ഉണ്ടാവുക.
മലയാളത്തിനു പുറമേ ദഷിണേന്ത്യൻ ഭാഷകളിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഡിസംബർ പകുതിയോടുകൂടി ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്യും. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ എൻ .എം. ബാദുഷ, അമീർ എന്നിവരാണ്. താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും പേര് വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.വലിയ മുടക്കുമുതലിൽ പാൻ ഇൻഡ്യൻ ചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
വാഴൂർ ജോസ് .
No comments: