ബിനോയ്‌ വേളൂർ സംവിധാനം ചെയ്യുന്ന " ഒറ്റമരം " നവംബർ 17ന് തിയേറ്ററുകളിൽ എത്തും.



ബിനോയ്‌ വേളൂർ സംവിധാനം ചെയ്യുന്ന " ഒറ്റമരം " നവംബർ 17ന് തിയേറ്ററുകളിൽ എത്തും.


ഒറ്റപ്പെടലിന്റെ, വേദനയുടെ ആഴങ്ങൾ തേടുകയാണീ മരം. കുടുംബത്തിന്റെ കെട്ടു പാടുകളിൽ അകന്ന് ഒറ്റപ്പെട്ടു പോകേണ്ടി വരുന്ന ഭാര്യയും ഭർത്താവും. മുതിർന്ന പൗരന്മാരോട് മക്കളും സമൂഹവും കാട്ടേണ്ട കരുതലിനെകൂടിഓർമപ്പെടുത്തുകയാണീ ചിത്രം.


മക്കൾക്ക്‌ വേണ്ടി ജീവിക്കുന്ന ദമ്പതികൾക്ക് ഒറ്റപ്പെടലിന്റെ ഏകാന്തതയിൽ ഉരുകിത്തീരാനേ കഴിയുന്നുള്ളു. ഒടുവിൽ ഒരു ആശുപത്രിവാസം അവരെ സ്വാതന്ത്ര്യത്തിന്റെ അനന്തതയിലേക്ക് പറഞ്ഞു വിടുന്നു. വാർദ്ധക്യം നൽകുന്ന പരിമിതികളെക്കുറിച്ച് മക്കൾക്ക്‌ നൽകുന്ന മുന്നറിയിപ്പ് കൂടിയാണീ ചലച്ചിത്രം.




ബാബു നമ്പൂതിരിയിലെ അഭിനയ പ്രതിഭയെഈചിത്രംവീണ്ടെടുക്കുന്നുണ്ട്.ഇത്രയും മുഴുനീള കഥാപാത്രമായി അദ്ദേഹം വിളങ്ങിയ ചിത്രം വേറെയുണ്ടോ എന്ന് സംശയമാണ്. ഒപ്പം നീനാ കുറുപ്പും മത്സരിച്ച് അഭിനയിക്കുന്നു. നായക കഥാപാത്രങ്ങളുടെ ദൈന്യത നിറഞ്ഞ കാഴ്ചകൾക്കൊപ്പം ഒരു മധുരമായ ഗസൽ പോലെ ഒഴുകി പിന്തുടരുന്ന ഗാനങ്ങളാണ് ഈ സിനിമയുടെ മറ്റൊരു ഹൈലൈറ്റ്.വിശ്വജിത്താണ് സംഗീതം.നിധീഷ് നടേരി, വിനു ശ്രീലകം എന്നിവരാണ് രചന. മഞ്ജരി, നജീം അർഷാദ്, വിശ്വജിത്ത് എന്നിവരാണ് ഗായകർ.




കൈലാഷ്, സോമുമാത്യു, ഹരിലാൽ, സുനിൽ സക്കറിയ, മനോജ്‌, ഡോ. അനീസ് മുസ്തഫ, പുതുമുഖ നായിക ഗായത്രി, അഞ്ജന അപ്പുക്കുട്ടൻ, ഡോ. ജീമോൾ, കൃഷ്ണപ്രഭ, മാസ്റ്റർ മർഫി എന്നിവർ വേഷമിടുന്നു.




കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചത് സംവിധായകൻ തന്നെ.ലെനിൻ രാജേന്ദ്രന്റെ ശിഷ്യൻ വിനോജ് നാരായണനാണ് അസോസിയേറ്റ് ഡയറക്ടർ. ക്യാമറ -രാജേഷ് പീറ്റർ, എഡിറ്റിങ്-സോബി എഡിറ്റ്‌ ലൈൻ, കലാസംവിധാനം - ജി ലക്ഷ്‌മൺ മാലം, കോസ്ട്യൂമ്സ് -ജയമോൻ, മേക്കപ്പ് -രാജേഷ് ജയൻ, പ്രൊഡക്ഷൻ കൺട്രോളർ -ശശി മായന്നൂർ, മാനേജർ- സുരേഷ് കുന്നെപ്പറമ്പിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുനിൽ സക്കറിയ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - റോയ് വർഗീസ് എന്നിവരാണ് അണിയറ പ്രവർത്തകർ. സൂര്യ ഇവന്റ് ടീമാണ് നിർമാതാക്കൾ.


സണ്ണി മാർക്കോസ് .

No comments:

Powered by Blogger.