"ഇൻ ദ റെയ്ൻ ". നവംബർ 14 ശിശുദിനത്തിൽ റിലീസ് ചെയ്യും.



ലൈറ്റ് ഫിലീംസിൻ്റെ ബാനറിൽ ആദി ബാലകൃഷ്ണൻ നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച സിനിമയാണ്"ഇൻ ദ റെയ്ൻ ".  നവംബർ 14 ശിശുദിനത്തിനാണ് സിനിമയുടെ റിലീസ് .


രണ്ടുതവണമികച്ചബാലതാരത്തിനുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ അബനി ആദിയാണ് കേന്ദ്ര കഥാപാത്രത്തെഅവതരിപ്പിച്ചിരിക്കുന്നത്. നിർമ്മാതാവിന് തീയേറ്ററിൽ നിന്ന് ലഭിക്കുന്ന തുക പൂർണ്ണമായും ഭിന്നശേഷിക്കാരായ കുട്ടികളുടെ ചികിത്സയ്ക്കുംപഠനസഹായത്തിനുമായിനൽകാനാണ്തീരുമാനിച്ചിരിക്കുന്നത്.


ഭിന്നശേഷിക്കാരിയായ അന്ന എന്ന 12 വയസ്സുള്ള പെൺകുട്ടിയുടെ അതിജീവനത്തിന്റെയും  മന കരുത്തിന്റെയും  കഥയാണ് "ഇൻ ദ റെയ്ൻ". നാടുവിട്ടു പോയ സ്ട്രീറ്റ് മജീഷ്യനായ പിതാവിന്റെയും  വിദേശത്ത് ജോലി അന്വേഷിച്ച് പോയ അമ്മയുടേയും ഏകമകളായ അന്നയെ നോക്കുന്നത്  അപ്പച്ചനും അമ്മച്ചിയുമാണ്.മാതാപിതാക്കൾക്കൊപ്പമല്ലാതെ വളരുന്ന "അന്ന"അനുഭവിക്കുന്ന അരക്ഷിതാവസ്ഥയിലൂടെയാണ് സിനിമ കഥ പറഞ്ഞ് പോകുന്നത്.

No comments:

Powered by Blogger.