" ഒറ്റമരം " സിനിമയുടെ ഓഡിയോ & ട്രെയിലർ പ്രകാശനം നവംബർ 13ന് തിങ്കളാഴ്ച വൈകിട്ട് 5.30ന് ഐഎംഎ ഹാളിൽ നടക്കും.
" ഒറ്റമരം " സിനിമയുടെ ഓഡിയോ & ട്രെയിലർ പ്രകാശനം നവംബർ 13ന് തിങ്കളാഴ്ച വൈകിട്ട് 5.30ന് ഐഎംഎ ഹാളിൽ നടക്കും.
ഒരു മനുഷ്യായുസിന്റെ നല്ല പങ്കും കുടുംബത്തിന് വേണ്ടി ചിലവഴിക്കുന്ന ചിലരുണ്ട് സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും മറന്ന് കടമകളുടെ പിന്നാലെ പായുന്നവർ. അവനവന്റെ സുഖസൗകര്യങ്ങൾക്ക് പരിഗണന നൽകാതെ മക്കൾക്ക് വേണ്ടി ജീവിക്കുന്ന അച്ഛനമ്മമാരാണ് കൂടുതലും. വാർദ്ധക്യത്തിലെങ്കിലും പരസ്പരം തുണയാകേണ്ടവർ കടമകൾക്ക്മുൻപിൽനിസഹായകരായി പോകുന്ന അവസ്ഥ. ഒടുവിൽ ഭൂതകാലത്തിലേക്കു തിരിഞ്ഞുനോക്കുമ്പോ നഷ്ടപ്പെട്ടത് സ്വന്തം ജീവിതമാണെന്ന തിരിച്ചറിവിൽ എടുക്കുന്ന ചില തീരുമാനങ്ങളാണ് ഈ ഒറ്റമരത്തിന്റെ കാതൽ.. തീർച്ചയായും നമ്മളോരോരുത്തരും കണ്ടിരിക്കേണ്ട ഒരു കുടുംബചിത്രമാണ് " ഒറ്റമരം " .
No comments: