വേറിട്ട പ്രണയകഥയുമായി " Little miss റാവുത്തർ " .




Director       :  Vishnudev .

Genre           :  Romantic      Comedy   

Platform      :  Theatre.

Language    :   Malayalam 

Time             :   122 minutes 22 Sec 

Rating          :   3.5 / 5 .      


Saleem P.Chacko.

CpK Desk .




വിഷ്ണുദേവ് സംവിധാനം ചെയ്ത മ്യൂസിക്കൽ റൊമാന്റിക് കോമഡി ചിത്രം " Little miss റാവുത്തർ  " തിയേറ്ററുകളിൽ എത്തി.


ഗൗരി ജി.കിഷൻ ( നൈന റാവുത്തർ ) , ഷേർഷ ഷെരീഫ് ( അഭിജിത് ചന്ദ്രദാസ് ) മനോജ് കെ.യു ( സൈനുദീൻ ) ,സംഗീത് പ്രതാപ് (  ഷൈൻ) ,ജീഷ്ണു ശ്രീകുമാർ ( അരുൺ കളിയിയ്ക്ക വിള ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 


ഇടത്തരം മുസ്ലീം കുടുംബത്തിൽ ജനിച്ച ആധുനിക കാലത്തിന്റെ യുവതിയാണ് നൈന റാവുത്തർ . അവളുടെ കാമുകൻ അഭിജിത്താണ്. ചെറുപ്പം മുതലെ സിനിമമോഹവുമായി നടക്കുന്നയാളാണ് അഭിജിത്ത്. അച്ഛനെ നഷ്ടപ്പെട്ട അഭിജിത്തിനെ കഷ്ടപ്പെട്ടാണ് അമ്മ വളർത്തുന്നത്. അഭിജിത്തിന്റെയും നൈനയുടെയും പ്രണയജീവിതത്തിലും പിണക്കവും ഇണക്കവുമുണ്ട് .ഉയരമുള്ള അഭിജിത്തും, ഉയരമില്ലാത്ത നൈന റാവുത്തറും തമ്മിലുള്ള പ്രണയം കൂടിയാണിത്. സംവിധായകൻ ബേസിൽ ജോസഫ് വോയിസ് ഓവറിൽ ഷഫീഖ് റാവുത്താറായും എത്തുന്നു. 


വ്യത്യസ്തമായ കഥ പറച്ചിൽ കൊണ്ട് പ്രേക്ഷകമനസിൽ ഇടംനേടി. പ്രണയിക്കുന്നവരുടെ ഉയരം, നിറം തുടങ്ങിയഘടകങ്ങൾചുറ്റുമുള്ളവരുടെ മനസുകളിൽ അസ്വസ്ഥത ഉണ്ടാക്കുമെന്നും സിനിമ പറയുന്നു. ആദ്യ ചിത്രത്തിൽ തന്നെ സംവിധായകന് പുതുമകൾ ഉൾപ്പെടുത്താൻ കഴിഞ്ഞു.


എസ്. ഒറിജിനൽസിന്റെ ബാനറിൽ സുജൻ യാരബോളു , സാദിഖ് ഷെയ്ഖ് എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലുക്ക് ജോസ്ഛായാഗ്രഹണവും , ഗോവിന്ദ് വസന്ത സംഗീതവും പശ്ചാത്തല സംഗീതവും, സംഗീത് പ്രതാപ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.  ക്യാപിറ്റൽ സിനിമാസ് ഈ ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നു.




No comments:

Powered by Blogger.