ഗംഭീര ആക്ഷനുകളുമായി ലോകേഷ് കനകരാജിന്റെ " LEO Bloody Sweet " . മികച്ച അഭിനയ പ്രകടനവുമായി വിജയ് .


 



Director       :   Lokesh Kanagaraj.

Genre           :   Action Thriller.

Platform      :   Theatre.

Language    :   Tamil 

Time             :  164 minutes 27sec.


Rating          :    3.75 / 5 .      


Saleem P.Chacko.

cpK desK .



പ്രേക്ഷകരെ ആവേശത്തിലാക്കി ലോകേഷ് കനകരാജ് വിജയ് യെ നായകനാക്കി സംവിധാനം ചെയ്ത തമിഴ് ആക്ഷൻ ത്രില്ലർ ചിത്രം " LEO Bloody Sweet "  തിയേറ്ററുകളിൽ എത്തി. 


തന്റെ ഭൂതകാലം മറയ്ക്കാൻ ആഗ്രഹിക്കുന്ന ഒരു മാറിയ മനുഷ്യൻ തന്റെ കുടുംബത്തെ രക്ഷിക്കാൻ എത് അറ്റംവരെ പോകും എന്നതാണ് സിനിമയുടെ കാതൽ.


വിജയ് ( ലിയോദാസ് / പാർത്ഥിപൻ " പാർത്തി ) , സഞ്ജയ് ദത്ത് ( ആന്റണി ദാസ് ) , തൃഷ ( പാർത്ഥിപന്റെ ഭാര്യ സത്യ ),  അർജുൻ സർജ ( ഹറോൾഡ് ദാസ്  ) , ഗൗതം വാസുദേവ് മേനോൻ ( ( ഫോറസ്റ്റ് ഓഫീസർ ജോബി ആൻഡ്രൂസ് ), മാത്യൂ തോമസ് ( പാർത്ഥിപന്റെ മകൻ  സിദ്ധാർത്ഥ് ) , ഇയാൽ ( പാർത്ഥിപന്റെ മകൾ ) , മഡോണ സെബാസ്റ്റ്യൻ ( എലീസ ), എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നാസർ ,മൺസൂർ അലിഖാൻ , മിസ്കിൻ , പ്രിയാ ആനന്ദ് , സാൻഡി മാസ്റ്റർ , ബാബു ആന്റണി , മനോബാല ,ജോർജ് മാര്യൻ, അഭിരാമി വെങ്കിടാചെല്ലം , ജാഫർ സാദിഖ് , വാസന്തി , മായാ എസ്. കൃഷ്ണൻ , ശാന്തി മായാദേവി, ഡെൻസിൽ സ്മിത്ത് , മഡോണ സെബാസ്റ്റ്യൻ , അനുരാഗ് കശ്യപ് , രാമകൃഷ്ണൻ , കിരൺ റാത്തോഡ് , സച്ചിൻ മണി എന്നിവരും  ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


ഹിമാചൽ പ്രദേശിലെ ഒരു ഗ്രാമത്തിലുള്ള  ഒരു മ്യഗരക്ഷകനും ബേക്കറി ഉടമയുമാണ് പാർത്ഥിപൻ . ഭാര്യ സത്യയും,  സിദ്ധാർത്ഥ് ,ചിന്തു  എന്നിവർ മക്കളുമാണ്. നല്ല പിതാവായ പാർത്ഥിപൻ ആക്രമത്തിൽ വിശ്വസിക്കാത്തഒരുപിതാവ്കൂടിയാണ്. ഒരുദിവസംകൊള്ളക്കാർബേക്കറിയിൽ കയറി പ്രശ്നം ഉണ്ടാക്കിയതിനെ തുടർന്ന്അദ്ദേഹംആക്രമാസക്തനാകുകയും  അഞ്ച് ഗുണ്ടകളുടെ മരണത്തിൽ കാലാശിക്കുകയും ചെയ്തു. തുടർന്ന് പാർത്ഥിപന്റെ ജീവിതത്തിൽ സമാധാനം നഷ്ടപ്പെടുന്നു . പിന്നിട് കഥ തെലുങ്കാനയിലേക്ക് നീങ്ങുന്നു. ആന്റണി ദാസ് , ഹാരോൾഡ് ദാസ് എന്നിവർ രംഗത്ത് എത്തുന്നു.ആന്റണി ദാസിന്റെ മകനെപോലെ പോലെയാണ് പാർത്ഥിപൻ .ലിയോയും പാർത്ഥിപനും ഒരാൾ ആണോ ? തുടർന്ന് സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .


ലോകേഷ് കനകരാജ് , രത്നകുമാർ , ദീരജ് വൈദി എന്നിവർ രചനയും,  എസ്. എസ് ലളിത്കുമാർ , ജഗദീഷ് പളനിസ്വാമി എന്നിവർ നിർമ്മാണവും , മനോജ് പരമഹംസ ഛായാഗ്രഹണവും ,ഫിലോമിൻ രാജ്  എഡിറ്റിംഗും , അനിരുദ്ധ് രവിചന്ദർ സംഗീതവും,  അൻബറിവാണ് ആക്ഷൻ കോറിയോഗ്രാഫിയും, റിയാസ് കെ. അഹമ്മദാണ് തമിഴ് പി.ആർ. ഓ., കെ.റ്റി. എസ് സ്വാമിനാഥൻ  പ്രൊഡക്ഷൻ കൺട്രോളർ , ജഗദീഷ് അശ്വതി, സെറിന ടിക്സറിയ എന്നിവർ മേക്കപ്പും, എൻ.സതീഷ്കുമാർ കലാസംവിധാനവും, ഹൈസൻ ബർഗ് , വിഷ്ണു എടവൻ എന്നിവർ ഗാനരചനയും നിർവ്വഹിക്കുന്നു. വിജയ് ,അനിരുദ്ധ് രവിചന്ദർ , സിദ്ധാർത്ഥ് ബസ്രൂർ , അസൽ കോളാർ , ലോതിക എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. മലയാളം പി.ആർ.ഓ പ്രതിഷ് ശേഖറാണ് .


ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം നെറ്റ് ഫ്ലിക്സിലും, സാറ്റലൈറ്റ് അവകാശം സൺ ടി.വിയും സ്വന്തമാക്കി .2021ൽ റിലീസ് ചെയ്ത " മാസ്റ്റർ " എന്ന സിനിമയ്ക്ക് ശേഷം ലോകേഷ് കനകരാജും വിജയ് യും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവിസ്കേരളത്തിലെ 655തീയേറ്ററുകളിലേക്കെത്തിച്ചിരിക്കുന്നത് ഗോകുലം ഫിലിംസിന്റെ ഡിസ്ട്രിബൂഷൻ പാർട്നർ ആയ ഡ്രീം ബിഗ് ഫിലിംസ് ആണ് . 300കോടിരൂപ ബഡ്ജറ്റുളള വിജയ് യുടെ 67 - മത്ചിത്രമാണിത്.സ്റ്റാൻഡേർഡ് ,ഐമാക്സ്ഫോർമാറ്റുകളിലാണ് ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. 


ദളപതി വിജയ് യുടെ കരിയറിലെ ഏറ്റവും ഹൈപ്പ് നേടിയ ചിത്രമാണിത്. ഔട്ട് ആൻഡ് ഔട്ട് ഗ്യാങ്‌സ്റ്റർ ആക്ഷൻ ത്രില്ലർ ഗണത്തിൽ ഈ സിനിമയെ ഉൾപ്പെടുത്താം.P2.39വീക്ഷണാനുപാതത്തിലാണ് ഛായാഗ്രാഹകൻ മനോജ് പരമഹംസഈചിത്രംചിത്രീകരിച്ചിരിക്കുന്നത്.Red_cinemadsmc3ക്യാമറകൾക്കൊപ്പം ഫുൾ ഫ്രെയിം 1.8x cookeopticsഅനാമോർഫിക്സാസാണ് പരമഹംസ ഉപയോഗിച്ചിരിക്കുന്നത് . ഫിലോമിൻരാജിന്റെഎഡിറ്റിംഗും,എൻ.സതീഷ്കുമാറിന്റെകലാസംവിധാനവും ഗംഭീരം .അൻബറിവിന്റെ ആക്ഷൻ രംഗങ്ങളുമാണ് സിനിമയുടെ മറ്റൊരു ആകർഷണ ഘടകം.


അക്രമാസക്തമായ ചിത്രങ്ങളിൽ ഒന്നാണ് ലിയോ . ആക്ഷൻ രംഗങ്ങളും വൈകാരികരംഗങ്ങളുംകോർത്തിണക്കിയ ഈ ചിത്രം വിജയ് യുടെ മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കും. അർജുൻ സർജ 1990കളിലേക്ക് നമ്മെ കൂട്ടി കൊണ്ട് പോകുന്നു. സഞ്ജയ് ദത്തിന്റെ സംഭാഷണങ്ങൾ മികച്ചതാണ്. തൃഷയും, മാത്യൂ തോമസും തങ്ങളുടെ വേഷങ്ങൾ നന്നായി അവതരിപ്പിച്ചു. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും പശ്ചാത്തലസംഗീതവുംമികവുറ്റതായി. തിയേറ്റർ വാച്ച് അർഹിക്കുന്ന ആക്ഷൻ എന്റെർടെയ്നറാണ് " LEO  Bloody Sweet " .



No comments:

Powered by Blogger.