ആക്ഷൻ ത്രില്ലർ എന്റെർടെയ്നറാണ് " GHOST ".




Director       :  M.G Srinivas 

Genre           :  Heist  Action Thriller.

Platform      :  Theatre.

Language    :   Tamil ( Kannada )

Time             :  132 minutes 27sec.


Rating          :   3.5  / 5 .      


Saleem P.Chacko.

cpK desK .




ഡോ. ശിവരാജ്കുമാറിനെ നായകനാക്കി എം.ജി ശ്രീനിവാസ് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം " GHOST "  തിയേറ്ററുകളിൽ എത്തി.  


ഡോ. ശിവരാജ്കുമാർ ( ബിഗ് ഡാഡി & ആനന്ദ് റാവു ) ,ജയറാം ( എ. സി.പി. ചെങ്കപ്പാ ) ,അനുപംഖേർ ( ആനന്ദ് റാവുവിന്റെ പിതാവ് എ.എൻ റാവു ) ,പ്രശാന്ത് നാരായണൻ ( മുൻ സി.ബി.ഐ ഓഫീസർ വാമന ശ്രീനിവാസൻ ) ,അർച്ചന ജോയിസ് ( പ്രസ് റിപ്പോർട്ടർ ) , സംവിധായകൻ എം.ജി ശ്രീനിവാസ് ( മഹേഷ് ദാസ് )  എന്നിവർ വിവിധ കഥാപാത്രങ്ങളെ ഈ  ചിത്രത്തിൽ അവതരിപ്പിക്കുന്നു. 


ഒരു അജ്ഞാത വ്യക്തിയും സംഘവും കർണ്ണാടകയിലെ സെൻട്രൽ ജയിൽ ഹൈജാക്ക് ചെയ്യുന്നു . അവർ തടവുക്കാരെയും ജയിൽ ഉദ്യോഗസ്ഥരെയും മുൻ സി.ബി.ഐ ഓഫീസർ വാമന ശ്രീനിവാസനെയും ബന്ദികളാക്കുന്നു. ഈ പ്രശ്നം പരിഹരിക്കാൻ എ.സി.പി. ചെങ്കപ്പയെ സർക്കാർ നിയമിക്കുന്നു. അവിടെ അജ്ഞാതനും ചെങ്കപ്പയും തമ്മിൽ എലി - പൂച്ച കളി നടത്തുന്നു. അജഞതാൻ കുപ്രസിദ്ധ ക്രൈം ബോസ് " ബിഗ് ഡാഡി " ആണെന്ന് അറിയുന്നു.  ജയിലിൽ ഒളിപ്പിച്ച സ്വർണ്ണക്കട്ടികൾമോഷ്ടിക്കുന്നതിനാണ്  ദളവായും സംഘവും ജയിൽ ഹൈജാക്ക് ചെയ്തത് എന്ന് ചെങ്കപ്പ മനസിലാക്കുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.


സംഭാഷണം പ്രസന്ന വി. എം , മാസ്തി എന്നിവരും കഥ എം.ജി ശ്രീനിവാസനും, മഹേന്ദ്ര സിംഹ ഛായാഗ്രഹണവും , ദീപു എസ്. കുമാർ എഡിറ്റിംഗും , സംഗീതം അർജുൻ ജന്യയും,ഗാനരചന എം.സി ചേതൻ , രാജേഷ് ചിരഞ്ജീവി എന്നിവരും നിർവ്വഹിക്കുന്നു. സന്ദേശ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സന്ദേശ് രാജാണ് 132 മിനിറ്റ് ദൈർഘ്യമുള്ള ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. കന്നട ഭാഷയ്ക്ക് പുറമേ തെലുങ്ക്, തമിഴ്,, ഹിന്ദി എന്നീ ഭാഷകളിൽ ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.  സന്ദേശ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സന്ദേശ് നാഗരാജ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രശസ്തമായ മിനർവ മിൽസിൽ ആറ് കോടി രൂപയോളം മുതൽ മുടക്കിൽ ജയിൽ സെറ്റിൽ പ്രധാനരംഗങ്ങളാണ് അണിയറ പ്രവർത്തകർ ചിത്രീകരിച്ചിരിക്കുന്നത് . ആക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നപ്രേക്ഷകർക്ക് ഈ ചിത്രം ഇഷ്ടപ്പെടും. ഡോ. ശിവരാജ്കുമാറും, ജയറാമും മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്നു. 





No comments:

Powered by Blogger.