" ഗരുഡൻ " ചിറകുകൾ വിടർത്തി പറക്കാൻ ഒരുങ്ങുന്നു.



 " ഗരുഡൻ " ചിറകുകൾ വിടർത്തി പറക്കാൻ ഒരുങ്ങുന്നു.




സുരേഷ് ഗോപിയും ബിജു മേനോനും നേർക്കുനേർ ഏറ്റുമുട്ടുന്ന കോർട്ട് ഡ്രാമയെന്നു വിശേഷിപ്പിക്കാവുന്ന ഗരുഡൻ എന്ന ചിത്രത്തിൻ്റെ കൗതുകകരമായ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.ഗരുഡൻ്റ ചിറകുകൾക്ക് ഇരു വശത്തുമായി സുരേഷ് ഗോപിയും ബിജു മേനോനുമാണ്.


ഇരുവരും നീതിക്കു വേണ്ടി പോരാട്ടം നടത്തുന്നവർ.ഒരാൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മറ്റൊരാൾ പ്രൊഫസർ.ഇരുവരും തമ്മിലുള്ള നിയമ പോരാട്ടത്തിൽ ആരു ജയിക്കും എന്നു സൂചിപ്പിക്കും വിധത്തിലാണ് പോസ്റ്റർ.


ചിത്രത്തിൻ്റെ ഓരോ മുഹൂർത്തങ്ങളും പ്രേക്ഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിലേക്കു നയിക്കും വിധത്തിലാണ് സംവിധായകൻ അരുൺ വർമ്മ ഈ ചിത്രത്തിൻ്റെ രംഗങ്ങൾകോർത്തിണക്കിയിരിക്കുന്നത്.മാജിക്ക് ഫ്രയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.നവംബർ മാസത്തിൽ പ്രദർശനത്തിനെത്തുംവിധത്തിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. 


മഹാവിജയം നേടിയഅഞ്ചാം പാതിര എന്ന ഹൊറർ ക്രൈം ത്രില്ലറിനു ശേഷം മിഥുൻ മാനവൽ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ പ്രാധാന്യമർഹിക്കുന്നു


സിദ്ദിഖ്, ദിലീഷ് പോത്തൻ, അഭിരാമി, ജഗദീഷ്, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, സന്തോഷ് കിഴാറ്റൂർ, ബാലാജി ശർമ്മ, മേജർ രവി, ദിനേശ് പണിക്കർ ,ജയ്സ് ജോസ്, രഞ്ജിത്ത് കങ്കോൽ, മാളവിക, ചൈതന്യ പ്രകാശ്, എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു'


ജനഗണമന ,കടുവ എന്നീ ചിത്രങ്ങൾക്കു ശേഷം ജെയ്ക്ക് ബിജോയ്സ് മാജിക്ക് ഫ്രയിംസിൻ്റെ പുതിയ ചിത്രത്തിനും സംഗീതം ഒരുക്കുന്നു.ഛായാഗ്രഹണം.അജയ് ഡേവിഡ് കാച്ചപ്പിള്ളി ,എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ് .കലാസംവിധാനം - സുനിൽ കെ.ജോർജ്ജ് ,മേക്കപ്പ് - റോണക്സ് സേവ്യർചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ദിനിൽ ബാബു.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ നവീൻ.പി.തോമസ്.കോ- പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ .ലൈൻ പ്രൊഡ്യൂസർ - സന്തോഷ് കൃഷ്ണൻ.പ്രൊഡക്ഷൻ മാനേജർ -ശിവൻ പൂജപ്പുര . പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - സതീഷ് കാവിൽ കോട്ട ,പ്രൊഡക്ഷൻ കൺട്രോളർ- ഡിക്‌സൻപൊടുത്താസ്. വാഴൂർ ജോസ്.ഫോട്ടോ - ശാലു പേയാട്.

No comments:

Powered by Blogger.