പ്രണയക്കുളിരുമായ് ''സിക്കാഡ''.
പ്രണയക്കുളിരുമായ് ''സിക്കാഡ''.
സംഗീത സംവിധായകൻ ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന സിക്കാഡയിലെ ആദ്യ മലയാള വീഡിയോ ഗാനം റിലീസായി. അപർണ രാജീവും ശ്രീജിത്തും ചേർന്ന് പാടിയ "തുലാമഴ തൊടാതെ ...."എന്നു തുടങ്ങുന്ന പാട്ട് ടി സീരിസിലൂടെയാണ് ആസ്വാദകരിലേക്ക് എത്തുന്നത്.
https://youtu.be/HoBH4BhtoRQ?si=qBXN8o-NiGPX6Pud
വിവേക് മുഴക്കുന്നതിന്റെ വരികൾക്ക് ശ്രീജിത്ത് ഇടവന തന്നെയാണ് സംഗീതം നൽകിയത്. നാലു ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമയിലെ പാട്ടുകൾക്കും പ്രത്യേകതകളുണ്ട്. ലോകസിനിമയിൽ ആദ്യമായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ഓരോ ഭാഷയിലും നാല് വ്യത്യസ്ത രാഗങ്ങളിലാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നു. മറ്റു ഭാഷകളിൽ ഇതിനോടകം പുറത്തിറങ്ങിയ പാട്ടുകളെല്ലാം ശ്രദ്ധേയമായി കഴിഞ്ഞു.
നിരവധി ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിര്‍വഹിച്ച ശ്രീജിത്തിന്റെ സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ പട്ടികയിലേക്ക് പുതിയ ഗാനവും ഇടം പിടിക്കും എന്നാണ് അണിയറ ശില്പികളുടെ പ്രതീക്ഷ. താരം പതിപ്പിച്ച കൂടാരം, കാതല്‍ എന്‍ കവിയെ, മെല്ലെ വന്നു കൊഞ്ചിയോ തുടങ്ങിയ ജനപ്രിയ ഗാനങ്ങളിലൂടെയാണ് സംഗീതരംഗത്ത് ശ്രീജിത്ത് കയ്യൊപ്പ് ചാര്‍ത്തിയത്.
തീര്‍ണ ഫിലിംസ് ആന്റ് എന്‍റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, ഗോപകുമാര്‍ പി എന്നിവര്‍ചേര്‍ന്നാണ് സിക്കാഡ നിര്‍മിക്കുന്നത്.പ്രമുഖതാരങ്ങള്‍ അണിനിരക്കുന്ന ഈ സിനിമയിലൂടെ യുവനടന്‍ രജത് മേനോൻ പത്തു വര്‍ഷത്തിനുശേഷം പുതിയ ഗെറ്റപ്പില്‍ തിരിച്ചെത്തുകയാണ്. 2018, തലൈനഗരം 2 ഉള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമയില്‍ സ്വഭാവവേഷങ്ങളിലൂടെ തിളങ്ങുന്ന ജെയ്സ് ജോസ് പള്ളിപ്പാടന്‍ കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗായത്രി മയൂര നായികയാകുന്നു.
നവീന്‍ രാജ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിങ്-ഷൈജിത്ത് കുമരൻ,പ്രൊഡക്ഷന്‍ കണ്‍ട്രോളർ-രാജേഷ് കെ മത്തായി. ഓഡിയോഗ്രാഫി– ആഡ് ലിന്‍ സൈമണ്‍ ചിറ്റിലപ്പിള്ളി, സൗണ്ട് എഡിറ്റര്‍–സുജിത് സുരേന്ദ്രന്‍. ശബ്ദമിശ്രണം– ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോ–എസ്.എ. സ്റ്റുഡിയോ, കലാസംവിധാനം –ഉണ്ണി എല്‍ദോ. കോസ്റ്റ്യൂം–ജെസിയ ജോര്‍ജ്, നൃത്തസംവിധാനം–റ്റീഷ്യ , മേക്കപ്പ് ജീവ. കോ–പ്രൊഡ്യൂസര്‍– ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍, പ്രവീണ്‍ രവീന്ദ്രന്‍ ലൈന്‍ പ്രൊഡ്യൂസര്‍– ദീപക് വേണുഗോപാല്‍, അനീഷ് അട്ടപ്പാടി, പ്രജിത്ത് നമ്പ്യാര്‍, ഉണ്ണി എല്‍ദോ,സ്റ്റില്‍സ്–അലന്‍ മിഥുൻ,പോസ്റ്റര്‍ ഡിസൈന്‍–മഡ് ഹൗസ്,സ്റ്റില്‍സ്–അലന്‍ മിഥുൻ,പോസ്റ്റര്‍ ഡിസൈന്‍–മഡ് ഹൗസ്,പി ആർ ഒ-എ എസ് ദിനേശ്.
No comments: