" ലിറ്റിൽ ഹാർട്ട്സ് " സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ കൗതകകരമായ ടൈറ്റിൽ ലോഞ്ച്.
" ലിറ്റിൽ ഹാർട്ട്സ് " സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ കൗതകകരമായ ടൈറ്റിൽ ലോഞ്ച്.
സാന്ദ്രാ തോമസ് നിർമ്മിച്ച് . ആന്റോ ജോസ് പെരേര. എബി ട്രീസാ പോൾ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് "ലിറ്റിൽ ഹാർട്ട്സ് " എന്ന് നാമകരണം ചെയ്തിരിക്കുന്നു.
ഏറെ കൗതുകവും പുതുമയും നൽകുന്ന ഒരു ടൈറ്റിൽ ലോഞ്ചാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നടത്തിയിരിക്കുന്നത്.നിർമ്മാതാവും, സംവിധായകരും. പ്രധാന അഭിനേതാക്കളായ ഷെയ്ൻ നിഗം. ബാബുരാജ്, ഷൈൻ ടോം ചാക്കോ .അനഘ മരുതോര എന്നിവർ പങ്കെടുക്കുന്ന അടിപൊളി രംഗങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോയിലൂടെയാണ് ടൈറ്റിൽ പുറത്തു വീട്ടിരിക്കുന്നത്.ഈ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരിക്കും
ഈ വീഡിയോ നൽകുന്ന കൗതുകം ചിത്രത്തിലുമുണ്ടാകു മെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.ഇടുക്കിയിൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.
വാഴൂർ ജോസ്.
No comments: