പ്രണയവും.പ്രതികാരവുമായി 'ദിൽ' വരുന്നു, അക്ഷയ് അജിത് സംവിധാനം ചെയുന്ന പുതിയ ചിത്രം 'ദിൽ' ചിത്രീകരണം ഉടൻ തുടങ്ങും.
പ്രണയവും.പ്രതികാരവുമായി 'ദിൽ' വരുന്നു, അക്ഷയ് അജിത് സംവിധാനം ചെയുന്ന പുതിയ ചിത്രം 'ദിൽ' ചിത്രീകരണം ഉടൻ തുടങ്ങും.
മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി യുവ സംവിധായകൻ അക്ഷയ് അജിത് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ദിൽ' അണിയറയിൽ ഒരുങ്ങുന്നു. പുതു തലമുറയുടെ പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രമേയം.
കൊച്ചിയിലെ അറിയപ്പെടുന്ന ഒരു ഇവൻ്റ് മാനേജ് മെന്റ് കമ്പനിയുടെ സാരഥി യാണ് ഇഷാൻ, സഹായിയായി പ്രിയ സുഹൃത്തായ മനു, ഇവർ പരിചയപെടുന്ന ഡെൽന എന്ന മോഡലുമായി ഇഷാൻ പ്രണയത്തിലാകുന്നു, ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ലെന, ആ യുവതി ഇവരുടെ ജീവിതത്തിലും പ്രണയത്തിലും ഉണ്ടാക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നതെന്ന് സംവിധായകൻ അക്ഷയ് അജിത്ത് പറഞ്ഞു. പ്രണയവും, പ്രതികാരവും തന്നെയാണ് ചിത്രത്തിൻ്റെ കഥാസാരം. സാധാരണ ജീവിതത്തിലെ അസാധാരണ സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.ഏറെ പുതുമയോടെ പ്രണയം ഈ ചിത്രം ഒപ്പിയെടുക്കുന്നു. മലയാളത്തിലെ പ്രശസ്തരായ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കൊച്ചിയിലും, ബാംഗ്ലൂരുമായി ചിത്രം ഉടൻ ചി ത്രീകരണം ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
പി.ആർ.സുമേരൻ
(പി.ആർ.ഒ)
9446190254
No comments: