കുടുബ പ്രേക്ഷകരുടെ മനം കവരാൻ കട്ടപ്പാടത്തെ മാന്ത്രികൻ എത്തുന്നു, ടൈറ്റിൽ പോസ്റ്റർ മന്ത്രി ജി.ആർ.അനിൽ പ്രകാശനം ചെയ്തു.
കുടുബ പ്രേക്ഷകരുടെ മനം കവരാൻ കട്ടപ്പാടത്തെ മാന്ത്രികൻ എത്തുന്നു, ടൈറ്റിൽ പോസ്റ്റർ മന്ത്രി ജി.ആർ.അനിൽ പ്രകാശനം ചെയ്തു.
തിരുവനന്തപുരം : നാട്ടിൻപുറത്തെ ഒരു മാന്ത്രികന്റെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികൻ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ ചിത്രത്തിന്റെ പ്രൊഡ്യൂസർ നജീബ് അൽ അമാനയ്ക്ക് നൽകി പ്രകാശനം ചെയ്തു.
വിനോദ് കോവൂർ,ശിവജി ഗുരുവായൂർ,ഷുക്കൂർ വക്കീൽ വിജയൻ കാരന്തൂർ,നിവിൻ,തേജസ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം അമ്പതോളം നവാഗതരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഷോർട്ട് ഫിലീമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ ഫൈസൽ ഹുസൈൻ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവ്വഹിക്കുന്നത്. നിർമ്മാണം അൽ അമാന പ്രൊഡക്ഷൻസിന്റെ ബാനറിൽ നജീബ് അൽ അമാനയാണ്. സിമ്പു സുകുമാരനാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ക്യാമറ ചലിപ്പിക്കുന്നത് പ്രബീഷ് ലിൻസി ആണ് .
ക്ലാസിൽ ഇരുന്ന് അഞ്ചന ടീച്ചറുടെ പാട്ടിനൊത്ത് ബെഞ്ചിൽ കൊട്ടി വൈറലായ അഭിജിത്ത് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് കട്ടപ്പാടത്തെ മാന്ത്രികൻ.അഞ്ചന ടീച്ചർ ഇതിൽ മനോഹരമായ ഗാനം ആലപിക്കുന്നുണ്ട്.വി.പി.ശ്രീകാന്ത് നായരും,നെവിൻ ജോർജ്ജും വരികൾ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം സിബു സുകുമാരനും മിഥുലേഷ് ചോലക്കലും ചേർന്ന് നിർവ്വഹിക്കുന്നു. പ്രോജക്റ്റ് കോഡിനേറ്റർ -സലാം ലെൻസ് വ്യൂ,സ്റ്റിൽസ് – അനിൽ ജനനി, പി.ആർ.ഒ -സുഹാസ് ലാംഡ, ലൊക്കേഷൻ മാനേജർ -ഷരീഫ് അണ്ണാൻ തൊടി ,ജംഷിദ്പോസ്റ്റർ ഡിസൈൻ - അഖിൽ ദാസ്,നൃത്ത സംവിധാനം -അദുൽ കമാൽ,മേക്കപ്പ് - അനീഷ് പാലോട്.
പ്രണയത്തിനും നർമ്മത്തിനും പ്രാധാന്യം നൽകി കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികൻ ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്.
No comments: