നാച്ചുറൽ സ്റ്റാർ നാനി നായകനാവുന്ന പുതിയ ചിത്രത്തിൽ എസ് ജെ സൂര്യ പ്രധാന വേഷത്തിൽ...



നാച്ചുറൽ സ്റ്റാർ നാനി നായകനാവുന്ന പുതിയ ചിത്രത്തിൽ എസ് ജെ സൂര്യ പ്രധാന വേഷത്തിൽ... 




നാച്ചുറൽ സ്റ്റാർ നാനി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'നാനി31'ൽ തമിഴ് താരം എസ് ജെ സൂര്യ സുപ്രധാന വേഷത്തിലെത്തുന്നു. 'എന്റെ സുന്ദരനികി' പോലൊരു കൾട്ട് എന്റർടെയ്‌നർ പ്രേക്ഷകർക്ക് നൽകിയ പ്രതിഭാധനനായ സംവിധായകൻ വിവേക് ​​ആത്രേയ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ തമിഴ് - തെലുങ്ക് സിനിമകളിൽ നായികയായി തിളങ്ങിയ പ്രിയങ്ക മോഹനാണ് നായികയായെത്തുന്നത്. 


ഓസ്‌കാർ ചിത്രം 'ആർആർആർ'ന്റെ മികച്ച വിജയത്തിന് ശേഷം ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട അനൗൺസ്‌മെന്റ് വീഡിയോയിലൂടെയാണ് ടീം പ്രോജക്റ്റ് പ്രഖ്യാപിച്ചത്. ഇത്തവണ നാനിയും വിവേകും വളരെ വ്യത്യസ്തമായ ഒരു പര്യവേക്ഷണമാണ് ഈ ചിത്രത്തിൽ ചെയ്യുന്നതെന്ന സൂചന വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന കളർ ടിന്റ്, പശ്ചാത്തല സ്‌കോർ എന്നിവയിൽനിന്നും വ്യക്തമാണ്.  


ഈ മാസം 23ന് 'നാനി31'ലെ ആദ്യ ഗ്ലിൻസ് പുറത്തുവിടും. 24നാണ് ചിത്രത്തിന്റെ പൂജ. ചിത്രത്തിലെ അഭിനേതാക്കളുടെയും സാങ്കേതിക സംഘത്തിന്റെയും വിശദവിവരങ്ങൾ അന്നേ ദിവസം പുറത്തുവിടും. പിആർഒ: ശബരി.

No comments:

Powered by Blogger.