ദിലീപിന്റെ ജന്മദിനത്തിന്"തങ്കമണി "സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.



ദിലീപിന്റെ ജന്മദിനത്തിന്"തങ്കമണി "സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. 


ഇന്ന്( ഒക്ടോബർ 27 )

ജനപ്രിയ നായകൻ ദിലീപിന്റെ ജന്മദിനം.ജന്മദിനാഘോഷത്തോടനുബന്ധിച്ച് "തങ്കമണി"എന്ന ചിത്രത്തിന്റെ സെക്കന്റ് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റീലീസായി.സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിച്ച് രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ജനപ്രിയനായകൻ ദിലീപിന്റെ  നൂറ്റിനാൽപ്പത്തിയെട്ടാമത്തെ ചിത്രമായ "തങ്കമണി" യുടെ സെക്കന്റ് ലുക്ക് പോസ്റ്ററാണ് റിലീസായത്.


നീത പിളള, പ്രണിത സുഭാഷ്  എന്നിവരാണ് നായികമാർ.അജ്മൽ അമീർ, സുദേവ് നായർ,സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി,സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്,തൊമ്മൻ മാങ്കുവ,ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ,സ്മിനു,എന്നിവരും, കൂടാതെ തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവർക്ക് പുറമേ അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ അഭിനയിക്കുന്നു.


ഛായാഗ്രഹണം- മനോജ് പിള്ള, എഡിറ്റർ-ശ്യാം ശശിധരൻ,ഗാനരചന-ബി ടി അനിൽ കുമാർ,സംഗീതം-വില്യം ഫ്രാൻസിസ്,വിതരണം-ഡ്രീം ബിഗ് ഫിലിംസ്,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.