മമ്മുട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രം " ടർബോ " ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.



മമ്മുട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രം " ടർബോ "  ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 





മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ, മെ​ഗാസ്റ്റാർ മമ്മുട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. 'ടർബോ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം മമ്മുട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ആഞ്ചാമത്തെ സിനിമയാണ്. മമ്മുട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേരുകൾ അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സാങ്കേതിക വിദ​ഗ്ദരുടെ വിവരങ്ങൾ മാത്രമാണ് വെളിപ്പെടുത്തിയിട്ടുള്ളത്. ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസും ഓവർസീസ് റീലീസ് ട്രൂത്ത് ഗ്ലോബൽ ഫിലിംസും കൈകാര്യം ചെയ്യും. 




വിഷ്ണു ശർമ്മയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ജസ്റ്റിൻ വർ​ഗീസാണ് ചിത്രത്തിന് സം​ഗീതം പകരുന്നത്. ചിത്രസംയോജനം ഷമീർ മുഹമ്മദ് നിർവ്വഹിക്കും.എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫീനിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിം​ഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത് (മമ്മൂട്ടി), മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ (മമ്മൂട്ടി), പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്. ഡിജിറ്റൽ മാർക്കറ്റിങ് : വിഷ്ണു സുഗതൻ

No comments:

Powered by Blogger.