മമ്മൂട്ടി നായകനായെത്തുന്ന 'ഭ്രമയുഗം' ചിത്രീകരണം പൂർത്തിയായി.
മമ്മൂട്ടി നായകനായെത്തുന്ന 'ഭ്രമയുഗം' ചിത്രീകരണം പൂർത്തിയായി...
മമ്മൂട്ടി നായകനായെത്തുന്ന 'ഭ്രമയുഗം'ത്തിന്റെ ചിത്രീകരണം വിജയകരമായി പൂർത്തിയാക്കിയ വിവരം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് സന്തോഷപൂർവ്വം അറിയിക്കുന്നു.
ഓഗസ്റ്റ് 17 ന് ചിത്രീകരണം ആരംഭിച്ച ചിത്രം കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയിലുമായാണ് പൂർത്തീകരിച്ചത്. ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി 2024-ന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. ചിത്രത്തിന്റെ മാർക്കറ്റിംഗ് കാമ്പെയ്‌ൻ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഉടൻ ആരംഭിക്കും.
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ബഹുഭാഷാ സിനിമയാണ് 'ഭ്രമയുഗം'. സെപ്റ്റംബറിൽ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയത് മുതൽ ആരാധകർ ആവേശത്തിലാണ്. ബ്ലോക്ക്ബസ്റ്റർ ചിത്രം 'കണ്ണൂർ സ്ക്വാഡ്' ഉൾപ്പെടെയുള്ള മമ്മൂട്ടിയുടെ വിജയചിത്രങ്ങളുടെ തുടർച്ചയായാണ് പ്രേക്ഷകർ 'ഭ്രമയുഗം'ത്തെ നോക്കിക്കാണുന്നത്.
ഹൊറർ ത്രില്ലർ വിഭാഗത്തിലുള്ള സിനിമകൾ നിർമ്മിക്കുന്നതിനായി നിർമ്മിച്ച പ്രൊഡക്ഷൻ ഹൗസായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ, രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവ്വഹിച്ച മലയാളം ഫീച്ചർ ഫിലിമാണ് 'ഭ്രമയുഗം'. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേർന്നാണ് 'ഭ്രമയുഗം' അവതരിപ്പിക്കുന്നത്.
ചക്രവർത്തി രാമചന്ദ്രയും എസ്.ശശികാന്തും ചേർന്ന് നിർമ്മിച്ച 'ഭ്രമയുഗം'ത്തിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷെഹ്‌നാദ് ജലാൽ ഛായാഗ്രഹണം, ജോതിഷ് ശങ്കർ പ്രൊഡക്ഷൻ ഡിസൈനർ, ഷഫീഖ് മുഹമ്മദ് അലി എഡിറ്റർ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ, പിആർഒ: ശബരി.
No comments: