വിൻസെന്റ് സ്കറിയായുടെ ജീവിത സാഹചര്യമാണ് " പുലിമട " .


 


Director   : A.K Sajan .

Genre       : Thriller.

Platform  : Theatre.

Language : Malayalam .

Time         : 110 minutes 10 sec.


Rating : 3.5 / 5 .      


Saleem P.Chacko.

cpK desK .



ജോജു ജോർജ്ജ് , ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഏ.കെ.സാജൻ എഡിറ്റിംഗും രചനയും സംവിധാനവും നിർവ്വഹിച്ച " പുലിമട " തിയേറ്ററുകളിൽ എത്തി. 


വയനാട്ടിലെ ഒരു പോലീസ് സ്റ്റേഷനിൽ സി.പി. ഒ ആയ വിൻസെന്റ് സ്കറിയായുടെ ജീവിതമാണ് സിനിമയുടെ പ്രമേയം . വിവാഹ ദിവസം അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. ഈ പ്രദേശത്ത് കടുവ ശല്യംമൂലം ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഈ സംഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.


വിൻസെന്റ് സ്കറിയായി ജോജു ജോർജ്ജും , മഹിഷ്മതി എമിലിയായി ഐശ്വര്യ ലക്ഷ്മിയും , എസ്. ഐ അശോകനായി ചെമ്പൻ വിനോദ് ജോസും , സി.പി.ഓ സിനിയായി ലിജോ മോൾ ജോസും , അപ്പനായി ജാഫർ ഇടുക്കിയും, കുട്ടപാപ്പിയായി ജോണി ആന്റണിയും , ഡോ. ജോഷി കുര്യനായി ബാലചന്ദ്ര മേനോനും വേഷമിടുന്നു. സംവിധായകൻ ജിയോ ബേബി ,മാലാ പാർവ്വതി , സോന നായർ,കൃഷ്ണപ്രിയ ,പോളി വിൽസൺ ,ജോളി ചിറയത്ത് , അബു സലിം , അബിൻ ബിനോ , ഫറഷിബ്സ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


വേണു ഛായാഗ്രഹണവും , ഇഷാൻ ദേവ് സംഗീതവും,അനിൽജോൺസൺ പശ്ചാത്തല സംഗീതവും , റഫീഖ് അഹമ്മദ് , ഡോ. താര ജയശങ്കർ , ഫാ.മൈക്കിൾ പനച്ചിയ്ക്കൽ എന്നിവർ ഗാന രചനയും നിർവ്വഹിക്കുന്നു. കെ.എസ് ചിത്ര ,പ്രദീപ്കുമാർ , ഇഷാൻ ദേവ് , കെസ്റ്റർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസ്, ഇങ്ക് ലാബ് സിനിമാസ് , ലാൻഡ് സിനിമാസ് നിർമ്മാണവും , ആൻ മെഗാ മീഡിയാ വിതരണവും നിർവ്വഹിച്ചിരിക്കുന്നു.


വിൻസെന്റ് സ്കറിയായായുള്ള ജോജു ജോർജ്ജിന്റെ അഭിനയം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ് . ഐശ്വര്യ രാജേഷിന്റെ മഹിഷ്മതിയും നന്നായിട്ടുണ്ട്. തമിഴ് സംഭാഷണങ്ങൾ ശ്രദ്ധേയം. സംവിധായകൻ ജിയോ ബേബി വ്യത്യസ്തമായ വേഷം അവതരിപ്പിച്ചിരിക്കുന്നു. വേറിട്ട ജേർണറിലുള്ള ചിത്രമാണിത്. അതീവഗൗരവമേറിയ വിഷയം മനോഹരമായി എ.കെ സാജൻ അവതരിപ്പിച്ചിരിക്കുന്നു. 



No comments:

Powered by Blogger.