നവരാത്രി പുരസ്കാരം വിഷ്ണു അടൂരിന് .
കൊച്ചി: പ്രവാസിമലയാളി കൂട്ടായ്മയുടെ ഈ വർഷത്തെ യുവകവിക്കുള്ള നവരാത്രി പുരസ്കാരം വിഷ്ണു അടൂരിന്.
സ്ത്രീസുരക്ഷയെ പറ്റിയുള്ള ഇരകൾ എന്ന കവിതയ്ക്കാണ് ഇത്തവണത്തെ അവാർഡ്. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.
വിഷ്ണു അവാർഡ് നേടിയ കവിത
പ്രളയം , ഉപേക്ഷിക്കപ്പെട്ട കുഞ്ഞ്, എൻറെ മലയാളം, നമ്മൾ, അവരിലേക്കൊരു യാത്ര, തുടങ്ങിയ വിഷ്ണുവിൻ്റെ നിരവധി കവിതകൾ നേരത്തെ പുറത്തിറക്കിയിട്ടുണ്ട്. പ്രളയം, ഇരകൾ മുതലായ കവിതകൾ ഓഡിയോ രൂപത്തിലും ലഭ്യമാണ്.
കലക്ക് പുറമെ രാഷ്ട്രീയത്തിലും സജീവമാണ് വിഷ്ണു. തുടക്കം മുതൽ ആം ആദ്മി പാർട്ടിയിൽ പ്രവർത്തിക്കുന്നു. നിലവിൽ ആം ആദ്മിയി പാർട്ടി തൊഴിലാളി വിഭാഗം ദേശീയ നിർവാഹക സമിത അംഗവും കേരളത്തിൽ ആം ആദ്മി പാർട്ടിയിൽ സംസ്ഥാന സമിതി അംഗവും പത്തനംതിട്ട ജില്ലയുടെ പ്രസിഡന്റ് ആയും പ്രവർത്തിക്കുന്നു.
വിഷ്ണു ഡൽഹിയിൽ നടത്തിയ നിരാഹര സമരം മേധാ പട്കറിൽ നിന്നും നാരങ്ങാനീർ സ്വീകരിച്ചു അവസാനിപ്പിക്കുന്നു
സിനിമ പ്രേക്ഷക കൂട്ടായ്മക്കായി വിഷ്ണു നിർമിച്ച വെബ്സൈറ്റ് സംവിധായകൻ അരുൺ ഗോപി ഉദ്ഘാടനം ചെയ്തപ്പോൾ
വിഷ്ണു നിർമിച്ച വെബ്സൈറ്റ്
ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തപ്പോൾ
അടൂർ സ്വാദേശിയായ വിഷ്‌ണുവിൻ്റെ അച്ഛൻ മനോഹരൻ KIP യിൽ നിന്നും റിട്ടയേർഡ് ആയ ഉദ്യോഗസ്ഥൻ ആണ്. അമ്മ സുധാമണി , സഹോദരൻ കിഷോർ സിവിൽ എഞ്ചിനീയറും യൂട്യൂബറും ആണ്. ഭാര്യ കൃഷ്ണപ്രിയ KIIMS അടൂരിൽ അധ്യാപികയാണ്. മകൾ ശ്രീബാല 7 വയസ്സ്.
സിനിമപ്രേക്ഷകകൂട്ടായ്മയുടെ വെബ്സൈറ്റ് ഡിസൈനർ കൂടിയാണ് വിഷ്ണു അടൂർ. പത്തനംതിട്ട ജില്ലയെപ്പറ്റി വിഷ്ണു അടൂർ ഏഴുതിയ തീം സോംഗ് ഹിറ്റ് ചാർട്ടിൽ ഇടംനേടി കഴിഞ്ഞു.
No comments: