മുംബൈയിലെ ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിൽ അയ്യപ്പ ദർശനം നടത്തി രാം ചരണ്‍.
മുംബൈയിലെ ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിൽ അയ്യപ്പ ദർശനം നടത്തി രാം ചരണ്‍.
കടുത്ത അയ്യപ്പ ഭക്തനായ രാം ചരണ്‍ മുംബൈ ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിൽ വെച്ച് അയ്യപ്പ ദീക്ഷ അവസാനിപ്പിച്ചു. ഈ ആത്മീയ യാത്ര വർഷങ്ങളായുള്ള രാം ചരണിന്റെ വിശ്വാസത്തെ അടയാളപ്പെടുത്തുന്നതാണ്.
അയ്യപ്പ ഭക്തർ എടുക്കുന്ന നേർച്ചയാണ് അയ്യപ്പ ദീക്ഷ. കറുത്ത കുർത്തയും അയ്യപ്പ മാലയും ധരിച്ച് ഒട്ടനവധി വൃതങ്ങളും അനുഷ്ഠിച്ചാണ് രാം ചരണ്‍ പൂർത്തിയാക്കിയത്.
ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ ദീക്ഷ വസ്ത്രമണിഞ്ഞ് നഗ്ന പാദനായി നടന്ന് പോകവേ ആരാധക കൂട്ടത്തെ കാണുകയും ചെയ്തു. സിദ്ധിവിനായക ക്ഷേത്ര അത്രമേൽ രാം ചരണിനും മറ്റ് അയ്യപ്പ ഭക്തർക്കും പ്രിയപ്പെട്ട ഇടമാണ്. 'ആർ ആർ ആർ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് വേളയിലും രാം ചരണ്‍ അയ്യപ്പ ദീക്ഷ അനുഷ്ഠിച്ചിരുന്നു. ക്ലിൻ കാര എന്ന രാം ചരണിന്റെ കുഞ്ഞിന് വേണ്ടിയാണ് ഇത്തവണ അനുഷ്ഠിച്ചത്. സിനിമ തിരക്കുകൾക്കിടയിൽ ആത്മീയ യാത്രയും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കുന്നതും തീർത്തും അഭിനന്ദനം അർഹിക്കുന്നതാണ്.
No comments: