നാച്ചുറൽ സ്റ്റാർ നാനിയുടെ 'ഹായ് നാണ്ണാ' ! സെക്കൻഡ് സിംഗിൾ 'ഗാജു ബൊമ്മ' പുറത്തിറങ്ങി...




നാച്ചുറൽ സ്റ്റാർ നാനിയുടെ 'ഹായ് നാണ്ണാ' !  സെക്കൻഡ് സിംഗിൾ 'ഗാജു ബൊമ്മ' പുറത്തിറങ്ങി.



https://youtu.be/ovriDb4xBZw?si=OxZ8hmQFyM2gBuAQ


പാൻ ഇന്ത്യാ ചിത്രം 'ഹായ് നാണ്ണാ'യിലെ രണ്ടാമത്തെ സിംഗിൾ 'ഗാജു ബൊമ്മ' പുറത്തിറങ്ങി. നാച്ചുറൽ സ്റ്റാർ നാനിയും മൃണാൽ താക്കൂറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഹായ് നാണ്ണാ' പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു സിനിമയാണ്. ചിത്രത്തിലെ ആദ്യ സിംഗിളായ 'സമയം' വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ സിംഗിളും പുറത്തുവിട്ടിരിക്കുകയാണ്. ഹെഷാം അബ്ദുൾ വഹാബാണ് ചിത്രത്തിനായി സംഗീതം നൽകിയിരിക്കുന്നത്.


നവാഗതനായ ശൗര്യവ് സംവിധാനം ചെയ്ത 'ഹായ് നാണ്ണാ' മോഹൻ ചെറുകുരിയും (സിവിഎം) ഡോ വിജേന്ദർ റെഡ്ഡി ടീഗലയും ചേർന്ന് വൈര എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. മൃണാൽ ഠാക്കൂർ നായികയായെത്തുന്ന ചിത്രത്തിൽ ബേബി കിയാര ഖന്നയാണ് മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതൊരു ഫാമിലി എന്റർടെയ്‌നർ സിനിമയാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ഡിസംബർ 21 മുതൽ ചിത്രം തിയേറ്ററുകളിലെത്തും. 


സാനു ജോൺ വർഗീസ് ഐഎസ്‌സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം പ്രവീൺ ആന്റണി കൈകാര്യം ചെയ്യുന്നു. അവിനാഷ് കൊല്ലയാണ് പ്രൊഡക്ഷൻ ഡിസൈനർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സതീഷ് ഇവിവി. വസ്ത്രാലങ്കാരം: ശീതൾ ശർമ്മ. പിആർഒ: ശബരി.

No comments:

Powered by Blogger.