കുടുംബ സ്ത്രീയും കുഞ്ഞാടും പൂർത്തിയായി.


കുടുംബ സ്ത്രീയും കുഞ്ഞാടും പൂർത്തിയായി.



ഇൻഡി ഫിലിംസിൻ്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമ്മിച്ച് മഹേഷ്.പി.ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന കുടുംബ സ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിൻ്റെ ചിത്രത്തിൻ്റെ ചിത്രീകരണം കോട്ടയത്തും പരിസരങ്ങളിലുമായി പൂർത്തിയായിരിക്കുന്നു. മൂന്നു വ്യത്യസ്ഥ കോണിൽക്കൂടി ഒരു കഥ ഏകോപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ ഗൗരവമായ ഒരു വിഷയമാണ് പറയാൻ ശ്രമിക്കുന്നത്.




ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ, ജാഫർ ഇടുക്കി, ഗിന്നസ് പക്രു, സലിം കുമാർ, സാജു നവോദയ, മണിയൻപിള്ള രാജു, കോബ്രാ രാജേഷ്, വിഷ്ണു കാർത്തിക്ക്, ജയകൃഷ്ണൻ, സ്നേഹാ ബാബു, സ്നേഹാ കുമാർ, മങ്കാമഹേഷ്, മജീദ്, ബിന്ദു എൽസി, ഷാജി മാവേലിക്കര എന്നിവരുംപ്രധാനവേഷങ്ങളിലെത്തുന്നു.




തിരക്കഥ - ശ്രീകുമാർ അറയ്ക്കൽ. ഗാനങ്ങൾ - സിജിൽ കൊടുങ്ങല്ലൂർ, മണികണ്ഠൻ,സംഗീതം - ശ്രീജു ശീധർ, ഛായാഗ്രഹണം - ലോവൽ.എസ്. എഡിറ്റിംഗ് - രാജാ മുഹമ്മദ്, കലാസംവിധാനം - രാധാകൃഷ്ണൻ. മേക്കപ്പ് - വിജിത്, കോസ്റ്റും - ഡിസൈൻ,ഭക്തൻ മങ്ങാട്. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് സജിത് ലാൽ, വിൽസൺ തോമസ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഡി. മുരളി.പ്രൊഡക്ഷൻ കൺടോളർ - ദീപു.എസ്. കുമാർ.


വാഴൂർ ജോസ്.

ഫോട്ടോ - ശാലു പേയാട്.

No comments:

Powered by Blogger.