പ്രവാസികളുടെ കഥയുമായി പ്രവാസികൾ. " ഊരാക്കുടുക്ക്" റിലീസായി.
പ്രവാസികളുടെ കഥയുമായി പ്രവാസികൾ. " ഊരാക്കുടുക്ക്" റിലീസായി.
പ്രവാസികളുടെ ജീവിത പ്രശ്നങ്ങൾ, പ്രവാസികൾ തന്നെ അവതരിപ്പിക്കുന്ന കൊച്ചു ചിത്രമാണ് ഊരാക്കുടുക്ക്. റോയൽ സ്റ്റാർ ക്രിയേഷൻസിൻ്റ ബാനറിൽ സാം തോമസും, റെജി ജോർജ്ജും ചേർന്നു നിർമിച്ച ഈ ഫിലിമിൻ്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എബ്രഹാം ജോർജ് നിർവ്വഹിക്കുന്നു. ഊരാക്കുടുക്ക് യൂറ്റ്യൂബിൽ റിലീസായി.
https://youtu.be/tZoviprw3zY?si=RjH5FNrm4zzV6iLY
ചലച്ചിത്രം, ദയറാഡയറീസ്, കുരുവിപാപ്പ, ഫെയ്സ് ഓഫ്, ആയിരത്തൊന്ന് കിനാക്കൾ, എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ എബ്രഹാം ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഊരാക്കുടുക്ക്. മജീഷ്യനും ,ഹിപ്നോട്ടിസ്റ്റും, ചെറുകഥാകൃത്തും കൂടിയായ എബ്രഹാം ജോർജ്, ചിത്രത്തിലെ പ്രധാന കഥാപാത്രമായ ജോസിനെ വളരെ തൻമയത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട് .
വരവിനെക്കാൾ വലിയ തുകയുടെ ലോണെടുത്ത് മണിമാളികൾ പണിയുന്ന മറുനാടൻ മലയാളിയുടെ പ്രതീകമായ ജോസ് എന്ന വ്യക്തിയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന പ്രതിസന്ധികൾ ആണ് ഈ ചിത്രത്തിൻ്റെ ഇതിവൃത്തം. ജോസിൻ്റെ ജോലി പെട്ടെന്ന് നഷ്ടമാവുന്നു.കടക്കെണിയിൽ പെടുന്ന അയാൾ ആത്മഹത്യയുടെ വക്കിലെത്തുന്നുമ്പോൾ, ദൈവദൂതനെ പോലെ ഒരു സുഹൃത്ത് എത്തുന്നു. അയാൾ ജോസിനെ ഊരാക്കുടുക്കുകളിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നു. പക്ഷേ....!
കഥ, തിരക്കഥ, സംഭാഷണം , സംവിധാനം - എബ്രഹാം ജോർജ്,ക്യാമറ, എഡിറ്റിംഗ് -അനീഷ്, ബി.ജി.എം- മനു, അസോസിയേറ്റ് ഡയറക്ടർ -സാം തോമസ്, അസിസ്റ്റൻ്റ് ഡയറക്ടർ - അനീഷ് യോഹന്നാൻ, എബ്രഹാം ജോർജ്, സാം തോമസ്, സാൽമൺ പുന്നക്കൽ, സന്തോഷ് കുരുവിള, വിപിൻ തോമസ് എന്നിവർ അഭിനയിക്കുന്നു.
അയ്മനം സാജൻ
( പി.ആർ.ഓ )
👍👍
ReplyDelete