കുടുംബ പശ്ചാത്തലത്തിലുള്ള മികച്ച സിനിമയാണ് " ചിറ്റാ " .




Director       :  S.U Arunkumar.

Genre           :  Family Drama   

Platform      :  Theatre.

Language    :   Tamil 

Time             :   140 minutes. 


Rating          :   4 / 5 .      


Saleem P.Chacko.

cpK desK .



സിദ്ധാർത്ഥിനെ പ്രധാന കഥപാത്രമാക്കി  എസ്. യൂ അരുൺ കുമാർ രചനയും സംവിധാനം ചെയ്ത " ചിറ്റാ " തിയേറ്ററുകളിൽ എത്തി. 


ഈശ്വരൻ എന്ന " ഈസ് " ആയി സിദ്ധാർത്ഥും , ശക്തിയായി നിമിഷ സജയനും , മരുമകൾ സുന്ദരിയായി " സഹസ്ര ശ്രീയും, സുന്ദരിയുടെ അമ്മയായി അഞ്ജലി നായരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


നടൻ സിദ്ധാർത്ഥ് നിർമ്മാണവും, ഡിബു നൈനാൻ തോമസ്  സംഗീതവും,ബാലാജിസുബ്രഹമണ്യംഛായാഗ്രഹണവും, വിശാൽ ചന്ദ്രശേഖർ പശ്ചാത്തല സംഗീതവും, സുരേഷ് എ. പ്രസാദ് എഡിറ്റിംഗും , യുഗഭാരതി , വിവേക് , എസ്. യൂ അരുൺകുമാർ എന്നിവർ ഗാനരചനയും  ഒരുക്കുന്നു.


സ്കൂളിൽ പോകുന്ന സുന്ദരിയുടെയും , അവളുടെ അമ്മാവനായ ഈശ്വറിന്റെയും കഥയാണ് " ചിറ്റാ " പറയുന്നത്. പാറശാലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ  ജീവനക്കാരനാണ് ഈശ്വരൻ. സഹോദരന്റെ മരണശേഷം സ്നേഹനിധിയായ കാവൽക്കാരനായ അമ്മാവൻ. അവന്റെ അചഞ്ചലമായ ഭക്തി അവളുടെ ടീച്ചറിൽ നിന്നുമുള്ള ശ്വാസനയിൽ നിന്ന് പോലും അവളെ സംരക്ഷിക്കുന്നു.  ഈശ്വരന്റെ വളർന്ന് വരുന്ന മകളും അവന്റെ സുഹ്യത്തിന്റെ കുട്ടിയും അവരെപ്പോലെ തന്നെ സുഹ്യത്തുക്കളുംഒരേപ്രായക്കാരുമാണ്. കുട്ടുകാരന്റെ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി ഡോക്ടർ അറിയിച്ചു. കറുപ്പും വെളുപ്പും ഈശ്വരനെകള്ളകേസിൽകുടുക്കുകയും പോക്സോ കേസിൽ പ്രതിയാക്കുകയും ചെയ്തു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.


പ്രണയം, സൗഹൃദം , കുടുംബബന്ധം എന്നിവയെല്ലാം തിരക്കഥയുടെ ഭാഗമാണ്. ഈസിന്റെയും , സുന്ദരിയുടെയും അത്മബന്ധം മനോഹരമായി ചിത്രീകരിക്കാൻ സംവിധായകന് കഴിഞ്ഞു.സുന്ദരിയായി സഹസ്രശ്രീ മികച്ച അഭിനയം കാഴ്ച വെച്ചു. മലയാളി താരങ്ങളായ നിമിഷ  സജയൻ , അഞ്ജലി നായർ എന്നിവർ വേറിട്ടഅഭിനയമാണ്നടത്തിയിരിക്കുന്നത്. 


തമിഴ് , മലയാളം ഭാഷകളിൽ പ്രദർശനത്തിന് എത്തിയ ഈ ചിത്രം ഏറ്റാക്കി എന്റെർടെയ്മെന്റ് നിർമ്മിച്ച് ശ്രീ ഗോകുലം മൂവിസാണ് കേരളത്തിലെ തിയേറ്ററുകളിൽ  എത്തിച്ചിരിക്കുന്നത്.






No comments:

Powered by Blogger.