" ചെന്താമര പൂവിൻ... " ഇത് ആന്‍റണി തന്നെയോ! കാത്തിരിപ്പിനൊടുവിൽ അത്ഭുതവും വിസ്മയവും നിറച്ച് 'ചാവേറി'ലെ തെയ്യം പാട്ട് പുറത്ത് .
" ചെന്താമര പൂവിൻ... " ഇത് ആന്‍റണി തന്നെയോ! കാത്തിരിപ്പിനൊടുവിൽ അത്ഭുതവും വിസ്മയവും നിറച്ച് 'ചാവേറി'ലെ തെയ്യം പാട്ട് പുറത്ത് .
bit.ly/3ZQ06xy
ഏറെനാളത്തെകാത്തിരിപ്പിനൊടുവിൽ ടിനു പാപ്പച്ചനും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ച 'ചാവേർ' ഇക്കഴിഞ്ഞ അഞ്ചാം തിയതിയാണ്തിയേറ്ററുകളിലെത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രത്തിൽ ഏവരേയും അമ്പരപ്പിച്ച 'ചെന്താമര പൂവിൻ...' എന്ന് തുടങ്ങുന്ന തെയ്യംപാട്ട്ഇപ്പോൾപുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകര്‍.
ചിത്രത്തിലേതായി മുമ്പ് പുറത്തിറങ്ങിയ 'പൊലിക പൊലിക...' എന്ന പാട്ടിന് ശേഷമെത്തിയിരിക്കുന്ന ഈ ഗാനത്തിൽ തെയ്യത്തിൽ കോലക്കാരനിൽ ദൈവത്തെ ആവാഹിക്കാനുള്ളപ്രാർത്ഥനാപൂർവ്വമായ വരവിളിയുടേയും ഉറച്ചിൽ തോറ്റത്തിന്‍റേയുമൊക്കെ അനുരണനങ്ങളുണ്ട്.കേൾക്കുന്നവരേയും കാണുന്നവരേയും ഫാന്‍റസിയുടെ മായാലോകത്തേക്ക് എത്തിക്കുന്ന രീതിയിലുള്ള വരികളും സംഗീതവും ആലാപനവുമാണ് ഗാനത്തിലേത്. പാട്ടിൽ തെയ്യത്തിന്‍റെ വേഷത്തിൽ കാണിക്കുന്നത് ആന്‍റണി വർഗ്ഗീസിനെ തന്നെയോ എന്നാണ് പാട്ടിറങ്ങിയ ശേഷം സോഷ്യൽമീഡിയയിലുള്‍പ്പെടെ ചർച്ചകള്‍ ഉണർന്നിരിക്കുന്നത്.
ഹരീഷ് മോഹനന്‍റെ ഏറെ വ്യത്യസ്തമായ വരികള്‍ക്ക് ദൈവികമായ സംഗീതമാണ് ജസ്റ്റിൻ വർഗ്ഗീസ് നൽകിയിരിക്കുന്നത്. പ്രണവ് സിപിയും സന്തോഷ് വർമ്മയും ചേർന്നാണ് തോറ്റംപാട്ട്മാതൃകയിലുള്ള ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിൽ ഏറെ പ്രധാനപ്പെട്ട ഒരു ഭാഗത്ത് വരുന്ന ഈ ഗാനം സിനിമയിറിങ്ങിയ ശേഷം ഏവരുടേയും ശ്രദ്ധയാകർഷിച്ചിരുന്നു. യൂട്യൂബിൽ ഗാനമെത്തിയതോടെ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പാട്ടിലെ വരികളും സംഗീതവും രംഗങ്ങളുമൊക്കെ ഏറെ ചർച്ചയായിരിക്കുകയാണ്.
സ്വജീവൻ പണയം വെച്ച് എന്തും ചെയ്യാനിറങ്ങുന്നവരുടെ ജീവിതം പറഞ്ഞ 'ചാവേറി'ൽ കുഞ്ചാക്കോ ബോബനും ആന്‍റണി വർഗ്ഗീസും അർജുൻ അശോകനും മനോജ് കെയുവും തങ്ങളുടെ കരിയറിൽ ഇതുവരെചെയ്യാത്തവേഷപകർച്ചയിലാണ് എത്തിയിരിക്കുന്നത്. പാർട്ടിക്കുവേണ്ടി എന്തും ചെയ്യാൻ ഇറങ്ങി പുറപ്പെടുന്നവരുടെ ചോര മണക്കുന്ന ജീവിതം പറഞ്ഞിരിക്കുന്ന ചിത്രം ഗംഭീര ദൃശ്യവിരുന്ന് തന്നെയാണെന്നാണ് തിയേറ്റർ ടോക്.
കണ്ണൂര്‍ പശ്ചാത്തലമാക്കിക്കൊണ്ട് നടനും സംവിധായകനുമായ ജോയ് മാത്യു ഒരുക്കിയിരിക്കുന്ന തിരക്കഥയിലാണ് ടിനു പാപ്പച്ചൻ 'ചാവേർ' ഒരുക്കിയിരിക്കുന്നത്. ചടുലമായ ദൃശ്യങ്ങളും വേറിട്ട സംഗീതവുമൊക്കെയായി തിയേറ്ററുകളിൽ കാണികളെ പിടിച്ചിരുത്തുന്ന സിനിമാനുഭവം തന്നെയായിരിക്കുകയാണ് പ്രണയവും സൌഹൃദവും രാഷ്ട്രീയ കൊലപാതകങ്ങളും ജാതി വിവേചനവുമൊക്കെ വിഷയമാക്കി എത്തിയിരിക്കുന്ന 'ചാവേർ'. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
No comments: