അജിത്തിന്റെ വിഡാമുയര്‍ച്ചിയുടെ ചിത്രീകരണത്തിനിടെ കലാസംവിധായകൻ മിലൻ ഫെർണ്ണാണ്ടസ് അന്തരിച്ചു .
അജിത്ത് നായകനാകുന്ന വിഡാമുയര്‍ച്ചിയുടെ കലാ സംവിധായകൻ മിലൻ അന്തരിച്ചു. ഹൃദയാഘാതമാണ് മിലന്റെ മരണ കാരണം. അസെര്‍ബെയ്‍ജാനില്‍ വിഡാമുയര്‍ച്ചിയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ് മരണം സംഭവിച്ചത് .
അസെര്‍ബെയ്‍ജാനില്‍ നിന്ന് എപ്പോഴായിരിക്കും മിലന്റെ മൃതദേഹം ചെന്നൈയിലേക്ക് എത്തിക്കുക എന്നത് വ്യക്തമായിട്ടില്ല.
അജിത്തിന്റെ ബില്ല, വീരം, വേതാളം തുടങ്ങി ഒട്ടേറെ വമ്പൻ ഹിറ്റുകളുടെ കലാസംവിധായകനായിരുന്നു. വിജയ് നായകനായ വേലായുധത്തിന്റെ കലാ സംവിധായകനുമായിരുന്നു മിലൻ. മഗിഴ്തിരുമേനിയാണ് വിഡാമുയര്‍ച്ചിയുടെ സംവിധാനം. ലൈക്ക പ്രൊഡക്ഷൻസാണ് നിര്‍മാണം.
No comments: