പതിനാലാമത് ജെ.സി. ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.


 

പതിനാലാമത് ജെ.സി. ഡാനിയൽ ഫൗണ്ടേഷൻ  ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.


മികച്ച നടൻ : കുഞ്ചാക്കോ ബോബൻ (അറിയിപ്പ്, ന്നാ താൻ കേസ് കൊട്), മികച്ച നടി : മഞ്ജു വാര്യർ ( ആയിഷ), മികച്ച ചിത്രം :  ന്നാ താൻ കേസ് കൊട് (സംവിധാനം രതീഷ് ബാലകൃഷ്ണ പൊതുവാൾ),രണ്ടാമത്തെ മികച്ചചിത്രം : ഉറ്റവർ (സംവിധാനം -അനിൽ ദേവ് ) മികച്ച സംവിധായകൻ : മഹേഷ് നാരായണൻ (അറിയിപ്പ് ) , മികച്ച സ്വഭാവ നടൻ : സുധീർ കരമന (പുലിയാട്ടം), മികച്ച സ്വഭാവ നടി : പൗളി വൽസൺ (ചിത്രം:അപ്പൻ) , മികച്ച ബാലനടൻ : പി.ആത്രേയ (ചിത്രം: മോമു ഇൻ ദുബായ്) ,മികച്ച ബാലനടി : ദേവനന്ദ (മാളികപ്പുറം)


മികച്ച തിരക്കഥാകൃത്ത് : തമർ.ടി.വി & ഹാഷിം സുലൈമാൻ (ചിത്രം 1001 നുണകൾ), മികച്ച ഛായാഗ്രാഹകൻ : മഹേഷ് മാധവൻ  (ഇലവീഴാ പൂഞ്ചിറ), ഗാന രചയിതാവ് റഫീഖ് അഹമ്മദ് (വിഡ്ഢികളുടെ മാഷ് , പുലിയാട്ടം),മികച്ച സംഗീത സംവിധായകൻ  പിജി പൗലോസ് ജോൺസ് ( ചതി എന്ന ചിത്രത്തിലെ ഗാനങ്ങൾ ) മികച്ച പശ്ചാത്തല സംഗീതം : ഔസേപ്പച്ചൻ (ചിത്രം ഓട്ടോറിക്ഷക്കാരന്റെ ഭാര്യ അക്കുവിന്റെ പടച്ചോൻ )


മികച്ച പിന്നണി ഗായകൻ : കപിൽ കപിലൻ (പല്ലൊട്ടി 90's കിഡ്സ് ) , മികച്ച പിന്നണി ഗായിക : നിത്യ മാമൻ (വെള്ളരിപ്പട്ടണം ) & ആരതി മുരളി (ഉറ്റവർ ), മികച്ച ചിത്രസംയോജകൻ ശ്രീജിത്ത് സാരംഗ്  (ജനഗണമന ), മികച്ച കലാസംവിധാനം : സന്തോഷ് കരുൺ (വിചിത്രം), മികച്ച വസ്ത്രാലങ്കാരം, ധന്യ ബാലകൃഷ്ണൻ (അറിയിപ്പ് , പന്ത്രണ്ട് ) ,മേക്കപ്പ് :ഹസൻ വണ്ടൂർ(മുകുന്ദൻഉണ്ണിഅസോസിയേറ്റ്, എന്ന് സ്വന്തം ശ്രീധരൻ ),മികച്ച സൗണ്ട് മിക്സിങ് വിപിൻ നായർ (ചിത്രം : ആട്ടം)മികച്ച നവാഗത സംവിധായകൻ : ഷാഹി കബീർ  (ഇലവീഴാപൂഞ്ചിറ )മികച്ച കുട്ടികളുടെ ചിത്രം : പല്ലൊട്ടി 90's കിഡ്സ് , മികച്ച വിഷ്വൽ എഫക്ട് മാത്യു മോസസ് ചിത്രം 12 മികച്ച പരിസ്ഥിതി ചിത്രം അക്കുവിന്റെ പടച്ചോൻ , അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം : ശ്രുതി രാമചന്ദ്രൻ (നീരജ), സംവിധായകനുള്ള പ്രത്യേകപുരസ്കാരം : ആനന്ദ് ഏകർഷി (ആട്ടം)


ഛായാഗ്രാഹകനുള്ള പ്രത്യേക പുരസ്കാരം : ശരൺ വേലായുധൻ (സൗദി വെള്ളക്ക).സംവിധായകൻ ആർ ശരത് ജൂറി ചെയർമാനും വിനു എബ്രഹാം, വി.സി.ജോസ് , ഉണ്ണി പ്രണവ്, അരുൺ മോഹൻ  എന്നിവർ ജൂറിയംഗങ്ങളുമായ സമിതിയാണ് 2022-ൽ നിർമ്മിച്ച 50ലേറെ ചിത്രങ്ങൾ കണ്ടു പുരസ്കാര നിർണ്ണയം നടത്തിയത്.


ആകാശ് 

No comments:

Powered by Blogger.