''BC CREATIVES"
ദൈവത്തിൻ്റെ അനുഗ്രഹം കൊണ്ട് ഈ യാത്ര തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം പൂർത്തിയാകുന്നു .......
2022 ഒക്ടോബർ 21ന് കേവലം പത്തിൽ താഴെ അംഗങ്ങളുമായി തുടങ്ങിയ ഒരു വാട്സ് ആപ്പ് കൂട്ടായ്‌മ.
''BC CREATIVES"
തുടക്കത്തിൽ ചില സൗഹൃത പരിപാടികളും മറ്റുമല്ലാതെ തീർക്കുമൊരു ലക്ഷ്യമൊന്നുമില്ലായിരുന്നു. പിന്നീട് പല പല സാഹചര്യങ്ങൾ മൂലം സൗഹൃത കൂട്ടായ്മയിൽ നിന്നും മറ്റൊരു തലത്തിലേക്ക്. അവിടെ നിന്ന് ഇന്ന് വരെയുള്ള യാത്ര അതൊരു പോരാട്ടമായിരുന്നു. ഇടയിൽ പലരും കൊഴിഞ്ഞു. പലരും കുറുകേ നിന്നു, പലതും നഷ്ടപ്പെട്ടു, കൂടെ നിന്നവരിൽ പലരും യൂദാസിൻ്റെ പ്രവർത്തികൾ ചെയ്തു നോക്കി. പക്ഷേ എല്ലാ തടസങ്ങളേയും അതിജീവിച്ചു ഞങ്ങൾ യാത്ര തുടർന്നു. കാരണം മനസിൽ ഒരേയൊരു ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത്. ഇരുട്ടത് വെളിച്ചം പകർന്നു കൊടുത്തിട്ട് പോലും ,കാൽ ചുവട്ടിലെ മണ്ണ് ആഗ്രഹിച്ചവരോടും ,വഴിയിൽ മുള്ളുകൾ വിതക്കാൻ ശ്രമിക്കുന്നവരോടും എന്നും എപ്പോഴും സ്നേഹം മാത്രം....
ഞങ്ങൾ ആശിച്ച സ്വപ്നങ്ങളിൽ ചിലതെല്ലാം സാധിച്ചങ്കിലും ഇനിയും ഏറേ ഭാക്കിയുണ്ട്. ദൈവം അനുഗ്രഹിച്ചാൽ ഈ യാത്ര വിജയകരമായ് പര്യവസാനിക്കും. എല്ലാത്തിനും വേണ്ടി ചങ്ക്പോലെ കൂടെ നിന്നവർ, ഞങ്ങളെ കൂടെ കൂട്ടിയവർ, വീട്ടുകാർ, ഞങ്ങളുടെ അഭ്യുദയകാംക്ഷികൾ, ഇന്നും പിന്നിൽ നിന്ന് ഞങ്ങൾക്ക് വേണ്ട ധനസഹായം നൽകുന്ന പ്രിയപ്പെട്ട സാർ (പേര് പരാമർശം പാടില്ല എന്ന കാരണം), ഇവരെ ഒന്നും ഓർക്കാതെ പോവാൻ പറ്റില്ല....
ഇനിയും ഈ യാത്ര മുന്നോട്ട് തന്നെ...
കുറുകേ നിൽക്കാനും, പണികൾ തരാനും നിൽക്കുന്നവർ അവരുടെ വഴിയേ പോകട്ടെ.... നമ്മൾക്ക് ജീവിച്ചേ പറ്റൂ....അതുകൊണ്ട് ഞങ്ങൾ ഞങ്ങളുടെ വഴിയേ തന്നെ....
#bccreatives #beyondcinemacreatives #magicmoments
No comments: