ദിലീപ്-തമന്ന - അരുൺ ഗോപി ചിത്രം " BANDRA " നവംബർ 10 ന് റിലീസ് ചെയ്യും.
ദിലീപ്-തമന്ന - അരുൺ ഗോപി ചിത്രം " BANDRA " നവംബർ 10 ന് റിലീസ് ചെയ്യും.
ദിലീപ് നായകനായെത്തുന്ന ‘ബാന്ദ്ര’ റിലീസിനൊരുങ്ങുന്നു. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 10 ന് തിയറ്ററുകളിലെത്തും. തമിഴ് താരം തമന്ന ഭാട്ടിയാണ് ചിത്രത്തിലെ നായിക. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണനാണ് തയ്യാറാക്കിയിരിക്കുന്നത്.
മുംബൈ അധോലോകത്തിൻറെ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു മാസ്സ് ആക്ഷൻ സിനിമയാണ് ‘ബാന്ദ്ര’. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായി ചിത്രീകരിച്ച ചിത്രം കുടുംബ ബന്ധങ്ങളുടെ ആഴം വെളിപ്പെടുത്തുന്നഒരുസിനിമകൂടിയാണ്. ദിലീപിന്റെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് നിർമ്മാതാക്കൾ പുറത്തുവിട്ടത്. തമന്നയുടെ ആദ്യ മലയാള സിനിമയാണിത്.മലയാളത്തിലേക്കുള്ള തമന്നയുടെ വരവ് മലയാളികളെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയുമാണ് മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ അൻപറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. ദിലീപിന്റെ കരിയറിലെ 147-ാമത് ‘ബാന്ദ്ര’.
ഛായാഗ്രഹണം: ഷാജി കുമാർ, ചിത്രസംയോജനം: വിവേക് ഹർഷൻ, സംഗീതം: സാം സി.എസ്, പ്രൊഡക്ഷൻ ഡിസൈനർ: നോബിൾ ജേക്കബ്, കലാസംവിധാനം: സുബാഷ് കരുൺ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, പിആർഒ: ശബരി.
No comments: