പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് പി.വി. ഗംഗാധരൻ ( 80 ) അന്തരിച്ചു.



പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് പി.വി. ഗംഗാധരൻ ( 80 ) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപുതിയിലായിരുന്നു അന്ത്യം . ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ 23  ചിത്രങ്ങൾ നിർമ്മിച്ചു. 


വടക്കൻ വീരഗാഥ, കാണാക്കിനാവ് , വീണ്ടും ചില വീട്ടുകാര്യങ്ങൾ, അച്ചുവിന്റെ അമ്മ , നോട്ട്ബുക്ക് എന്നീ ചിത്രങ്ങൾക്ക് സംസ്ഥാന ചലച്ചിത്ര അവാർഡും, കാണാക്കിനാവ് , ശാന്തം എന്നീ ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരങ്ങളും ലഭിച്ചു. 


1977ൽ ഹരിഹരൻ സംവിധാനം ചെയ്ത സുജാതയാണ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം. മനസാ വാചാ കർമ്മണാ , അങ്ങാടി , അഹിംസ , ചിരിയോ ചിരി , കാറ്റത്തെ കിളിക്കൂട് , വാർത്ത , അദ്വൈതം , ഏകലവ്യൻ തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം നിർമ്മിച്ചു. എസ്. ക്യൂബുമായി ചേർന്ന് നിർമ്മിച്ച ജാനകി ജാനേയാണ് അവസാനം നിർമ്മിച്ച ചിത്രം. 


കേരള ഫിലിം ചേബർ ഫിലിം പ്രസിഡന്റ് , കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാൻ , ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.


ഭാര്യ :ഷെറിൻ . മക്കൾ : ഷെനുഗ, ഷെഗ്ന ഷെർഗ . മരുമക്കൾ : ജയതിലക് , വിജിൽ സന്ദീപ്.

No comments:

Powered by Blogger.