പ്രശസ്ത നടൻ കുണ്ടറ ജോണി (70) അന്തരിച്ചു.
പ്രശസ്ത നടൻ കുണ്ടറ ജോണി (70)അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണം. നെഞ്ചുവേദനയെ തുടർന്ന്ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
1979-ൽ നിത്യവസന്തം എന്ന ചിത്രത്തിലൂടെയാണ് ജോണി അഭിനയരംഗത്തെത്തിയത്. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മീൻ , പറങ്കിമല , കരിമ്പന , ഗോഡ് ഫാദർ , കിരീടം , ചെങ്കോൽ , നാടോടിക്കാറ്റ് ദാദാ സാഹിബ് , ഭരത് ചന്ദ്രൻ ഐ.പി. എസ് , കുട്ടിസ്രാങ്ക് , ഒരു വടക്കൻവീര ഗാഥ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു.മേപ്പടിയാനാണ് അവസാന ചിത്രം. .
കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ അധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ. മക്കൾ : ആഷിമ ജെ കാതറിൻ , ആസ്റ്റിജ് ജോണി (നടൻ ആരവ് ) .
ഇന്ന് ( ബുധൻ ) രാവിലെ പത്ത് മുതൽ 12 വരെ കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽമൃതദേഹംപൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് കുണ്ടറയിലെ വീട്ടിലേക്ക് കൊണ്ടുപോകും സംസ്കാരം നാളെ ( ഒക്ടോബർ 19 വ്യാഴം) കാഞ്ഞിരോട് സെന്റ് ആന്റണീസ് ചർച്ചിൽ .
No comments: