54- മത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ (ഐഎഫ്എഫ്ഐ) ഇന്ത്യൻ പനോരമ ചിത്രങ്ങൾ പ്രഖ്യാപിച്ചു.
54- മത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ (ഐഎഫ്എഫ്ഐ) ഇന്ത്യൻ പനോരമ ചിത്രങ്ങൾ പ്രഖ്യാപിച്ചു.
25 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളുമാണ് ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഇത്തവണ പ്രദർശിപ്പിക്കുന്നത്.
മലയാള സിനിമയായ 'ആട്ടം' ആണ് ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രം. ആനന്ദ് ഏകർഷിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ 2018 , മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന 'കാതൽ', ഉണ്ണി മുകുന്ദൻ നായകനായ 'മാളികപ്പുറം' ഉൾപ്പടെയുള്ള മലയാള ചിത്രങ്ങൾ പട്ടികയിലുണ്ട്. ജിയോ ബേബിയാണ് കാതൽ ഒരുക്കിയിരിക്കുന്നത്. വിഷ്ണു ശശി ശങ്കറാണ് മാളികപ്പുറത്തിന്റെ സംവിധായകൻ.
രോഹിത് എംജി കൃഷ്ണൻ സംവിധാനം ചെയ്ത 'ഇരട്ട', രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത 'ന്നാ താൻ കേസ് കൊട്', ഗണേഷ് രാജിന്റെ 'പൂക്കാലം' എന്നിവയും ഫീച്ചർ സിനിമകളുടെ പട്ടികയിൽ ഇടം നേടി.
നോൺ ഫീച്ചർ സിനിമകളുടെ പട്ടികയിൽ മലയാളത്തിൽ നിന്നും ആനന്ദ ജ്യോതി സംവിധാനം ചെയ്ത 'ശ്രീ രുദ്രം' ഇടം നേടി.
തമിഴിൽ നിന്നും വെട്രിമാരന്റെ 'വിടുതലൈ ' യും മണിരത്നത്തിന്റെ 'പൊന്നിയൻ സെൽവൻ 2' ഉം പ്രദർശിപ്പിക്കുന്നുണ്ട്. ഹിന്ദിയിൽ നിന്ന് വിവേക് അഗ്നിഹോത്രിയുടെ 'വാക്സിൻ വാർ', സുദീപ്തോ സെന്നിന്റെ 'ദി കേരള സ്റ്റോറി' എന്നീ ചിത്രങ്ങളും ഇടം നേടിയിട്ടുണ്ട്. നവംബർ 20 മുതൽ 28 വരെ ഗോവയിലാണ് ചലച്ചിത്ര മേള നടക്കുന്നത്.
No comments: