തങ്കമണിക്ക് ഫൈറ്റ് ഒരുക്കാൻ 4 ഫൈറ്റ് മാസ്റ്റേഴ്സ് ആദ്യമായി ഒന്നിക്കുന്നു.
തങ്കമണിക്ക് ഫൈറ്റ് ഒരുക്കാൻ 4 ഫൈറ്റ് മാസ്റ്റേഴ്സ് ആദ്യമായി ഒന്നിക്കുന്നു.
സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിച്ചു, ജനപ്രിയ നായകൻ ദിലീപ് പ്രധാന വേഷത്തിലെത്തി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന തങ്കമണിക്ക് ഫൈറ്റ് കൊറിയോഗ്രാഫി ചെയ്യാൻ ഇന്ത്യൻ സിനിമയിലെ തന്നെ 4 മികച്ച ഫൈറ്റ് മാസ്റ്റേഴ്സ് ഒന്നിക്കുന്നു.
സുപ്പർ സ്റ്റാർ രജനീകാന്തിന്റെ സുപ്പർ മെഗാ ബ്ലോക്ക് ബസ്റ്റർ ചിത്രമായ ജയിലറിന് ഫൈറ്റ് ഒരുക്കി സ്റ്റണ്ട് ശിവയും, ടോവിനോയുടെ സൂപ്പർ ഹിറ്റ് ചിത്രമായ തല്ലുമാലക്കും അജിത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ തുണിവിനും ഫൈറ്റ് ഒരുക്കിയ സുപ്രീം സുന്ദറും, പൃഥ്വിരാജ് ബിജു മോനോൻ കൂട്ടുകെട്ടിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിക്കും അജിത്തിന്റെ സുപവർ മെഗാ ഹിറ്റ് ചിത്രം മായ ബില്ലക്കും ഫൈറ്റ് ഒരുക്കിയ രാജശേഖറും, നിവിൻ പോളിയുടെ തുറമുഖത്തിന് ഫൈറ്റ് ഒരുക്കിയ മലയാളത്തിന്റെ സ്വന്തം ഫൈറ്റ് മാസ്റ്റർ മാഫിയ ശശിയും കൂടി ഒന്നിക്കുമ്പോൾ. തങ്കമണിയിലെ ആക്ഷൻ രംഗങ്ങൾ ഒക്കെ തീ പാറും എന്നു ഉറപ്പാണ്.ആക്ഷന് ഏറെ പ്രാധാന്യം ഉള്ള ചിത്രം കൂടി ആയത് കൊണ്ട് തന്നെ ഓരോ ആക്ഷൻ രംഗങ്ങളും തീയ്യേറ്ററുകൾ പൂരപറമ്പു ആക്കും എന്ന കാര്യം ഉറപ്പാണ്.
ദിലീപിന്റെ അഭിനയ ജീവിതത്തിലെ നൂറ്റി നാൽപ്പത്തിയെട്ടാമത്തെ ചിത്രം കൂടിയാണ് തങ്കമണി. ഉടൽ എന്ന ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തങ്കമണി.
1986 ഒക്ടോബർ 21 ന് ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് പോലീസ് ലാത്തിച്ചാർജും വെടിവയ്പ്പുമുണ്ടായി ഈ ഒരു സംഭവം കേരളത്തെ തന്നെ പിടിച്ചു കുലുക്കിയിരുന്നു ഇതിന്റെ ചലച്ചിത്ര ആവിഷ്‌ക്കാരമാണ് "തങ്കമണി" എന്ന ചിത്രത്തിന്റെ പ്രമേയം.
No comments: